small icons
small icons

ഇറാന്‍ ആക്രമണം; ബഹ്റൈനില്‍ യുഎഇ സൈനികന്‍ കൊല്ലപ്പെട്ടു

New Project - 2026-03-24T210000.261

 

മനാമ: ബഹ്റൈനെ ലക്ഷ്യമാക്കി ഇറാന്‍ നടത്തിയ മിസൈല്‍, ഡ്രോണ്‍ ആക്രമണങ്ങളെ പ്രതിരോധിക്കുന്നതിനിടെ, ബഹ്റൈന്‍ സേനയ്ക്കൊപ്പം സേവനമനുഷ്ഠിച്ചിരുന്ന യുഎഇ സായുധ സേനയിലെ ഒരു സൈനികന്‍ കൊല്ലപ്പെട്ടതായി ബഹ്റൈന്‍ ഡിഫന്‍സ് ഫോഴ്‌സ് (ബിഡിഎഫ്) അറിയിച്ചു.

ആക്രമണത്തില്‍ തങ്ങളുടെ നിരവധി ഉദ്യോഗസ്ഥര്‍ക്കും യുഎഇയില്‍ നിന്നുള്ള സഹപ്രവര്‍ത്തകര്‍ക്കും പരിക്കേറ്റതായും ബിഡിഎഫ് വ്യക്തമാക്കി. പരിക്കേറ്റവരെ ഉടന്‍ തന്നെ ചികിത്സയ്ക്കായി മാറ്റി. ഭൂരിഭാഗം പേര്‍ക്കും നിസാരമായ പരിക്കുകളാണ് ഉള്ളത്. ഇവര്‍ ചികിത്സയ്ക്ക് ശേഷം ആശുപത്രി വിട്ടു.

പരിക്കേറ്റവരുടെ ആരോഗ്യസ്ഥിതി സൂക്ഷ്മമായി നിരീക്ഷിച്ചു വരികയാണെന്നും അവര്‍ എത്രയും വേഗം സുഖം പ്രാപിക്കട്ടെയെന്നും സേന അറിയിച്ചു. സൈനികന്റെ നിര്യാണത്തില്‍ ജനറല്‍ കമാന്‍ഡ് ദുഃഖം രേഖപ്പെടുത്തുകയും യുഎഇ സായുധ സേനയോടും അദ്ദേഹത്തിന്റെ കുടുംബത്തോടും അനുശോചനം അറിയിക്കുകയും ചെയ്തു.

ബഹ്റൈന്റെ ആകാശവും കടലും കരയും സംരക്ഷിക്കുമെന്നും രാജ്യത്തിന്റെ സുരക്ഷയ്ക്കും സ്ഥിരതയ്ക്കും എതിരെ വരുന്ന ഏത് ഭീഷണിയും നേരിടുമെന്നും സേന വീണ്ടും പ്രതിജ്ഞയെടുത്തു. വിവരങ്ങള്‍ക്കായി ഔദ്യോഗിക സ്രോതസ്സുകളെ മാത്രം ആശ്രയിക്കണമെന്നും കിംവദന്തികള്‍ പ്രചരിപ്പിക്കരുതെന്നും പൊതുജനങ്ങളോട് അഭ്യര്‍ത്ഥിച്ചു.

 

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!