പ്രവാസ ലോകത്തോട് വിട: കെ. സതീന്ദ്രന് സമുജ്വല യാത്ര അയപ്പ് ഇന്ന്

y22

മനാമ: മുപ്പത്തിയേഴു വർഷത്തെ സുദീർഘമായ ബഹ്‌റൈൻ പ്രവാസ ജീവിതത്തിനു ശേഷം, പ്രവാസം അവസാനിപ്പിച്ച് നാട്ടിലേക്കു മടങ്ങി പോകുന്ന ബഹ്‌റൈൻ പ്രതിഭയുടെ സമുന്നത നേതാവും, ബഹ്‌റൈൻ സാമൂഹ്യ പൊതു രംഗത്തെ സജീവ വ്യക്തിത്വവും ആയ കെ സതീന്ദ്രന് ന്ന് വൈകിട്ട് 8 മണിക്ക് ബഹ്‌റൈൻ പ്രതിഭയുടെ നേതൃത്വത്തിൽ ബഹ്‌റൈൻ കേരളീയ സമാജത്തിൽ വെച്ച് സമുജ്വല യാത്ര അയപ്പ് നൽകുന്നു. 1982 ൽ ജി പി സക്കറിയാസ് എന്ന കമ്പനിയിൽ ജോലിക്കാരനായി എത്തിയ സതീന്ദ്രൻ തന്റെ മുപ്പത്തി ഏഴു വർഷത്തെ സേവനവും ഈ കമ്പനിയിൽ തന്നെ ആണ് വിനിയോഗിച്ചത്. സീനിയർ പർച്ചേസ് ഓഫീസർ ആയാണ് അദ്ദേഹം വിരമിക്കുന്നത്. നാട്ടിൽ വിദ്യാർത്ഥി യുവജന കാലഘട്ടത്തിൽ പുരോഗമന പ്രസ്ഥാനത്തോടൊപ്പം സഞ്ചരിച്ച സതീന്ദ്രൻ മുപ്പതു വർഷത്തിലധികം ആയി ബഹ്‌റൈൻ പ്രതിഭയോടൊപ്പം പ്രവർത്തിച്ചു കൊണ്ടിരിക്കുന്നു. പ്രതിഭ ആർട്സ് സെക്രെട്ടറി, ട്രഷറർ, ഓഡിറ്റർ, പ്രസിഡണ്ട്, സെക്രെട്ടറി തുടങ്ങി വിവിധ സ്ഥാനങ്ങളിലൂടെ ആണ് അദ്ദേഹം തന്റെ പൊതു പ്രവർത്തനം നാളിതു വരെ തുടർന്ന് വന്നത്. അതോടൊപ്പം നോർക്ക ചുമതല, ഐ സി ആർ എഫ് അംഗം, ഐ സി ആർ എഫ് വൈസ് ചെയർമാൻ , ഐ സി ആർ എഫ് ലേബർ വെൽഫെയർ കോർഡിനേറ്റർ, സ്‌പെക്ടറായുടെ വിവിധ കാലയളവുകളിലെ സംഘാടകൻ തുടങ്ങിയ നിലകളിലും പ്രവർത്തിച്ചു.

കൈരളി ചാനലിലെ ഏറ്റവും ജനശ്രദ്ധ ആകർഷിച്ച പരിപാടി ആയ പ്രവാസ ലോകത്തിന്റെ ബഹ്‌റൈൻ പ്രതിനിധിയായും നിരവധി വര്ഷം സേവനം അനുഷ്ടിച്ചു. ഈ കാലയളവിൽ നൂറു കണക്കിന് ആലംബ ഹീനർക്കു അത്താണി ആയി പ്രവർത്തിക്കുവാൻ കഴിഞ്ഞ ചാരിതാർഥ്യവും ആയാണ് അദ്ദേഹം ഔദ്യോഗിക ജീവിതം അവസാനിപ്പിക്കുന്നത്. സ്വന്തം കുടുംബവും ആയി യാതൊരു ബന്ധവും ഇല്ലാതെ ബഹറിനിൽ ഒറ്റപ്പെട്ടു കഴിഞ്ഞിരുന്ന ഒട്ടനവധി പ്രവാസികളെ പ്രവാസ ലോകത്തിന്റെ ശ്രമഫലം ആയി നിയമ നടപടിക്രമങ്ങൾ പൂർത്തീകരിച്ചു നാട്ടിലെത്തിക്കുവാൻ കഴിഞ്ഞിട്ടുണ്ട്. ഇപ്പോൾ അദ്ദേഹം നോർക്കയുടെ ചുമതല കൂടി നിർവഹിച്ചു പോരുന്നു. ഇതിലൂടെ നൂറുകണക്കിന് പ്രവാസികളെ ക്ഷേമനിധിയിൽ അംഗങ്ങൾ ആക്കുവാനും, നോർക്ക രെജിസ്ട്രേഷനിലൂടെ ഐഡന്റിറ്റി കാർഡ് ലഭ്യമാക്കുവാനും കഴിഞ്ഞു. പ്രതിഭ ഹെൽപ്പ് ലൈൻ സജീവ പ്രവർത്തകനായ അദ്ദേഹം വർഷങ്ങൾ ആയി ബഹ്‌റൈൻ കേരളീയ സമാജം ചാരിറ്റി കമ്മിറ്റിയിലും പ്രവർത്തിച്ചു വരുന്നു . രണ്ടു തവണ ബഹ്‌റൈൻ കേരളീയ സമാജം ട്രെഷറർ ആയും കലാകാലങ്ങൾ ആയി ബഹ്‌റൈൻ കേരളീയ സമാജത്തിന്റെ വിവിധ സബ് കമ്മിറ്റികളിലും പ്രവർത്തിച്ചിട്ടുണ്ട് .

തലശ്ശേരി കോടിയേരി സ്വദേശി ആയ സതീന്ദ്രൻ സകുടുംബം ആണ് ബഹറിനിൽ കഴിഞ്ഞു വന്നത് . ഭാര്യ മിനി സതീന്ദ്രൻ ബഹ്‌റൈൻ പ്രതിഭ വനിതാ വേദിയുടെ പ്രസിഡന്റ്, സെക്രെട്ടറി തുടങ്ങിയ സ്ഥാനങ്ങളിൽ പ്രവർത്തിച്ചു. മക്കൾ സുമിത്, നിജിത്, ലിജിത് എന്നിവർ ബഹ്‌റിനിൽ തന്നെ ആണ് വിദ്യാഭാസം നേടിയത് അദ്ദേഹത്തിന്റെ സഹോദരങ്ങൾ ആയ വത്സരാജ് , മോഹനൻ എന്നിവരും ബഹറിനിൽ പ്രവാസി ആയി ജോലി ചെയ്തിരുന്നു. ബഹ്‌റൈൻ പ്രതിഭയുടെ സജീവ പ്രവർത്തകനും റിഫ യൂണിറ്റ് ഭാരവാഹിയും ആയിരുന്ന വത്സരാജ് ഏതാനും വർഷങ്ങ്ൾക്ക് മുൻപ് പ്രവാസം അവസാനിപ്പിച്ച് നാട്ടിലേക്കു മടങ്ങിയിരുന്നു .
ബഹ്‌റൈൻ കേരളീയ സമാജത്തിൽ വെച്ച് ഇന്ന് നടക്കുന്ന യാത്ര അയപ്പിൽ ബഹ്‌റൈൻ സാമൂഹ്യ സാംസ്‌കാരിക രംഗത്തെ പ്രമുഖർ പങ്കെടുക്കും. സുബൈർ കണ്ണൂരിന്റെ നേതൃത്വത്തിൽ ഉള്ള സംഘാടക സമിതി ആണ് ഇതിനായി പ്രവർത്തിക്കുന്നത്. യാത്ര അയപ്പ് സമ്മേളനം ബഹ്‌റൈൻ പ്രതിഭ വൈസ് പ്രസിഡന്റ് പി ശ്രീജിത്ത് ഉദ്‌ഘാടനം ചെയ്യും. ബഹ്‌റിൻ പ്രതിഭയുടെ സീനിയർ നേതാക്കൾ ആശംസകൾ അർപ്പിച്ചു സംസാരിക്കും. യാത്ര അയപ്പ് യോഗത്തിൽ എല്ലാ പ്രതിഭ കുടുംബങ്ങളും അഭ്യുദയ കാംക്ഷികളും പങ്കെടുക്കണം എന്ന് ബഹ്‌റൈൻ പ്രതിഭ പ്രസിഡന്റ് മഹേഷ് മൊറാഴ, സെക്രെട്ടറി ഷെരിഫ് കോഴിക്കോട് എന്നിവർ അഭ്യര്ത്ഥിച്ചു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!