മനാമ: മലയാളം മിഷന്റെ വിദേശ രാജ്യത്തെ ആദ്യ ഭാഷാ പഠനകേന്ദ്രമായ ബഹ്റൈൻ കേരളീയ സമാജം മലയാളം പാഠശാലയുടെ 2026-27അധ്യയന വർഷത്തെ തുടക്ക ക്ലാസ്സുകളിലേക്കുള്ള പ്രവേശനം ആരംഭിച്ചു. 2026 ജനുവരി 1 ന് അഞ്ച് വയസ്സ് പൂർത്തിയായ കുട്ടികൾക്ക് അഡ്മിഷനു വേണ്ടി അപേക്ഷിക്കാമെന്ന് സമാജം പ്രസിഡന്റ് പി.വി. രാധാകൃഷ്ണപിള്ളയും ജനറൽ സെക്രട്ടറി വർഗീസ് കാരക്കലും അറിയിച്ചു.
ജൂൺ ആദ്യവാരത്തിൽ ആരംഭിക്കുന്ന പുതിയ അധ്യയന വർഷത്തെ ക്ലാസുകളിൽ കുട്ടികളെ ചേർക്കുവാൻ ആഗ്രഹിക്കുന്നവർക്ക്
https://bksbahrain.com/2025/mp/register.html എന്ന ലിങ്ക് വഴി രജിസ്റ്റർ ചെയ്യാം. എല്ലാ ചൊവ്വാഴ്ചകളിലും വൈകുന്നേരം 7.30 മുതൽ 9 മണി വരെയാണ് ക്ലാസുകൾ നടക്കുന്നത്. അഡ്മിഷൻ എന്നിവ സംബന്ധിച്ച കൂടുതൽ വിവരങ്ങൾക്ക് 36045442, 38044694, 33554572, 39498114 എന്നീ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്.









