ജിദ്ദ: സൗദി അറേബ്യയിലെ ജിദ്ദയില്‍ നടന്ന ഗള്‍ഫ് സഹകരണ കൗണ്‍സില്‍ സുപ്രീം കൗണ്‍സിലിന്റെ കണ്‍സള്‍ട്ടേറ്റീവ് ഉച്ചകോടിയില്‍ പങ്കെടുത്ത് ബഹ്റൈന്‍ രാജാവ് ഹിസ് മജസ്റ്റി ഹമദ് ബിന്‍ ഈസ അല്‍ ഖലീഫ. സൗദി അറേബ്യന്‍ കിരീടാവകാശിയും പ്രധാനമന്ത്രിയുമായ ഹിസ് റോയല്‍ ഹൈനസ് പ്രിന്‍സ് മുഹമ്മദ് ബിന്‍ സല്‍മാന്‍ ബിന്‍ അബ്ദുല്‍ അസീസ് അല്‍ സൗദിന്റെ അധ്യക്ഷതയിലായിരുന്നു ഉച്ചകോടി നടന്നത്.
ഗള്‍ഫ് രാജ്യങ്ങളിലെ മറ്റ് ഭരണാധികാരികള്‍ക്കും പ്രതിനിധികള്‍ക്കുമൊപ്പം പങ്കെടുത്ത ഉച്ചകോടിയില്‍, പ്രാദേശികവും അന്തര്‍ദേശീയവുമായ ഏറ്റവും പുതിയ സംഭവവികാസങ്ങള്‍ നേതാക്കള്‍ ചര്‍ച്ച ചെയ്തു. ഉച്ചകോടിക്ക് ശേഷം ജിസിസി നേതാക്കളുടെ ബഹുമാനാര്‍ത്ഥം പ്രിന്‍സ് മുഹമ്മദ് ബിന്‍ സല്‍മാന്‍ ഒരുക്കിയ വിരുന്നിലും രാജാവ് പങ്കെടുത്തു.









