മനാമ: സമകാലീന സാമൂഹിക പാരിസ്ഥിതിക ജീവിത സാഹചര്യങ്ങളിൽ പ്രസക്തമായ രണ്ട് വിഷയങ്ങളിൽ കോഴിക്കോട് പോളിടെക്‌നിക് അലുംനി അസോസിയേഷൻ (കോപ്റ്റ) ബഹ്‌റൈൻ ചാപ്റ്റർ, ബഹ്‌റൈൻ കേരളീയ സമാജം സയൻസ് ഫോറവുമായി സഹകരിച്ചു ജൂലൈ 5 വെള്ളിയാഴ്ച സെമിനാർ നടത്തുന്നു.
കുട്ടികൾക്കും മുതിർന്നവർക്കും ഇഷ്ടപ്പെടുന്ന “റോബോട്ടിക്ക്” വിഷയത്തിൽ ചിത്ര കൃഷ്ണസ്വാമിയും “സസ്‌റ്റെയ്‌നബിൾ എനർജി ഡിമാൻഡ്‌സ്” വിഷയത്തിൽ മായാ കിരണും സംസാരിക്കും. സൗജന്യമായി പങ്കെടുക്കാവുന്ന പ്രസ്തുത സെമിനാറിലേക്ക് വെള്ളിയാഴ്ച കാലത്ത് 9.30 ന് സമാജം ബാബുരാജ് ഹാളിലേക്ക് ഏവരെയും ക്ഷണിക്കുന്നതായി ഭാരവാഹികൾ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക് 39806682 എന്ന നമ്പറിൽ ബന്ധപ്പെടാവുന്നതാണ്.