മനാമ: ബഹ്റൈൻ സെന്റ് പോൾസ് മർത്തോമ്മാ യുവജന സഖ്യത്തിന്റെ ആഭിമുഖ്യത്തിൽ നടത്തപ്പെടുന്ന മലയാള പഠന കളരി അക്ഷരജ്യോതി 2019 ന്റെ ഉദ്ഘാടനം അദ്ധ്യാപികയും കവയത്രിയുമായ ശ്രീമതി. ആശാ രാജീവ് നിർവ്വഹിച്ചു. യുവജന സഖ്യം പ്രസിഡന്റ് റവ. സാം ജോർജ് അവർകളുടെ അധ്യക്ഷതയിൽ കൂടിയ സമ്മേളനം ഇടവക വൈസ് പ്രസിഡൻറ് ശ്രീ. മാത്യൂ തോമസിന്റെ പ്രാർത്ഥനയോടെ ആരംഭിച്ചു.
മാതൃഭാഷ സ്വായത്തമാക്കി അതിനെ അനുഭവമാക്കി മാറ്റണമെന്നു ഉദ്‌ഘാടന സന്ദേശത്തിൽ ശ്രീമതി ആശ രാജീവ് വന്നു കൂടിയ കുട്ടികളോടും രക്ഷാകർത്താക്കളോടുമായി പറഞ്ഞു. ഏകദേശം നൂറോളം കുട്ടികൾ പങ്കെടുക്കുന്ന ഈ അക്ഷര ജ്യോതി എല്ലാ വെള്ളിയാഴ്ചയും 11 മണി മുതൽ നടത്തപ്പെടുന്നു. യുവജന സഖ്യം വൈസ് പ്രസിഡന്റും, അക്ഷരജ്യോതി കൺവീനറുമായ ശ്രീ.എബി വർഗ്ഗീസ് സ്വാഗതവും , സഖ്യം സെക്രട്ടറി ശ്രീ. ജെറിൻ എബ്രഹാം നന്ദിയും പ്രകടിപ്പിച്ചു.
അക്ഷരജ്യോതി കൺവീനറായി ശ്രീ.ശാലു മത്തായിയും ജെറിനും പ്രവർത്തിക്കുന്നു.