bahrainvartha-official-logo
Search
Close this search box.

TikTOC_bahrain കൂട്ടായ്മ രൂപീകരിച്ചു

Screenshot_20190702_120603

മനാമ: ബഹ്‌റൈൻ മലയാളികളുടെ ഓൺലെൻ കൂട്ടായ്മയായ ഔർ ക്ലിക്സ്, അവരുടെ മെമ്പേഴ്സിന്റെ കഴിവുകളെ പ്രോത്സാഹിപ്പിക്കുവാനായി ‘TikTOC_bahrain (Team Our Clicks) എന്ന പേരിൽ ഒരു ടിക്ടോക് കൂട്ടായ്മ രൂപീകരിച്ചു. ജൂൺ 28 ന് സൽമാനിയ ഇന്ത്യൻ ഡിലൈറ്റ് ഹാളിൽ സംഘടിപ്പിച്ച ചടങ്ങിൽ കൂട്ടായ്മയുടെ ലോഗോ പ്രകാശന കർമ്മം നിർവ്വഹിച്ചു.

കഴിഞ്ഞ ഏഴു വർഷത്തിലധികമായി ബഹറിനിൽ കലാ സാഹിത്യ സാംസ്കാരിക രംഗത്ത് പ്രവർത്തിച്ചു വരുന്ന സംഘടനയാണ് ഔർക്ലിക്സ്. ക്ലിക്സ് മെമ്പേഴ്സിൽ മാത്രം ഒതുങ്ങി നിൽക്കാതെ ബഹറിനിലെ എല്ലാ ടിക് ടോക് മലയാളികളെയും കൂടി ഉൾപ്പെടുത്തി അവരുടെ കഴിവുകളെ പ്രോത്സാഹിപ്പിക്കുവാനുള്ള ഒരു വേദി ആയിരിക്കും ഇതെന്ന് അഡ്മിൻസ് അറിയിച്ചു. ഏവർക്കും തുല്യ പരിഗണനയും പങ്കാളിത്തവും നൽകി പരസ്പര ചർച്ചയിലൂടെ പുതിയ ഐഡിയകളുമായി വീഡിയോ ചെയ്യാൻ എല്ലാവരെയും ഒരേ പോലെ പ്രോത്സാഹിപ്പിക്കുകയും, അതിനു വേണ്ട സഹായ സഹകരണങ്ങൾ ഒരുമിച്ച് ചെയ്യുകയും ചെയ്യുക എന്നുള്ളതാണ് ഗ്രൂപ്പിന്റെ ഉദ്ദേശമെന്ന് അഡ്മിൻ ടീം കൂട്ടിച്ചേർത്തു. ബ്രിജേഷ് പറങ്ങൻ, പ്രജിത് നമ്പ്യാർ, ഹാഷിം ചാരുംമൂട്, മിഷ ഷിജിത്ത് എന്നിവരാണ് ഈ ടിക് ടോക് കൂട്ടായ്മയുടെ ഭാരവാഹികൾ.

ഈ കൂട്ടായ്മയിൽ അംഗമാകുവാൻ താൽപര്യമുള്ളവർ നിങ്ങൾ ചെയ്ത ഒരു ടിക്ടോക് വീഡിയോ ഉൾപ്പെടുത്തി 34108140, 36630180 എന്നീ നമ്പറുകളിൽ വാട്ട്സ് ആപ്പിൽ ബന്ധപ്പെടുക.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!