ദുബൈ: ഷാർജ ഭരണാധികാരി ശൈഖ് സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമിയുടെ മകൻ ശൈഖ് ഖാലിദ് ബിൻ സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമി (39 )ലണ്ടനിൽ അന്തരിച്ചു.
ഇതേ തുടർന്ന് ഷാർജയിൽ മൂന്ന് ദിവസത്തെ ദഃഖാചരണം പ്രഖ്യാപിച്ചു. ലണ്ടനിൽ വെച്ച് ജൂലായ് ഒന്നിന് തിങ്കളാഴ്ചയായിരുന്നു മരണം എന്ന് റൂളേർസ് കോർട്ട് പുറപ്പെടുവിച്ച അറിയിപ്പിൽ പറയുന്നു.
ഷാർജ അർബൻ പ്ലാനിങ് കൗൺസിൽ ചെയർമാനാനായിരുന്നു.