small icons
small icons

4500-ലധികം തൊഴിലാളികൾക്ക് ആശ്വാസമേകി ഐ.സി.ആർ.എഫ് ‘തേസ്റ്റ് ക്വഞ്ചേഴ്സ് 2026’ ക്യാമ്പയിൻ സമാപിച്ചു

New Project (3)

മനാമ: ബഹ്‌റൈനിലെ ഇന്ത്യൻ കമ്മ്യൂണിറ്റി വെൽഫെയർ അസോസിയേഷൻ (ICRF) സംഘടിപ്പിച്ചു വന്ന ‘തേസ്റ്റ് ക്വഞ്ചേഴ്സ് 2026’ വാർഷിക വേനൽക്കാല ബോധവൽക്കരണ ക്യാമ്പയിൻ വിജയകരമായി സമാപിച്ചു. സിത്രയിലെ നിർമ്മാണ മേഖലയിൽ ഓഗസ്റ്റ് 29 ശനിയാഴ്ച സംഘടിപ്പിച്ച 11-ാമത് വാരാന്ത്യ പരിപാടിയിൽ അഞ്ഞൂറിലധികം തൊഴിലാളികൾ പങ്കെടുത്തു.

കടുത്ത വേനൽച്ചൂടിൽ ജോലി ചെയ്യുന്ന തൊഴിലാളികളുടെ ആരോഗ്യ സുരക്ഷ ഉറപ്പാക്കുന്നതിനായി ബഹ്‌റൈൻ തൊഴിൽ മന്ത്രാലയം നടപ്പിലാക്കിയ നിർദ്ദേശങ്ങൾക്ക് പിന്തുണ പ്രഖ്യാപിച്ചാണ് ഐ.സി.ആർ.എഫ് ഈ പദ്ധതി സംഘടിപ്പിച്ചത്. ബഹ്‌റൈൻ തൊഴിൽ മന്ത്രാലയം, ആഭ്യന്തര മന്ത്രാലയം, എൽ.എം.ആർ.എ, അന്താരാഷ്ട്ര കുടിയേറ്റ സംഘടന എന്നിവയുടെ സഹകരണത്തോടെയായിരുന്നു ഇത്തവണത്തെ പരിപാടികൾ. സമാപന ചടങ്ങിൽ തൊഴിൽ മന്ത്രാലയത്തിലെ തൊഴിലാളി ക്ഷേമ വിഭാഗം തലവൻ എഞ്ചിനീയർ ഹുസൈൻ അൽ ഹുസൈനി പങ്കെടുത്തു.

വേനൽക്കാലത്ത് വെയിലത്തു ജോലി ചെയ്യുന്ന തൊഴിലാളികൾക്ക് ആവശ്യമായ കുടിവെള്ളം, പഴവർഗ്ഗങ്ങൾ, ജ്യൂസ്, ലസ്സി, ഐസ്‌ക്രീം എന്നിവ വിതരണം ചെയ്യുകയും അതോടൊപ്പം നിർജ്ജലീകരണം തടയാൻ സ്വീകരിക്കേണ്ട മുൻകരുതലുകളെക്കുറിച്ച് ബോധവൽക്കരണം നൽകുകയും ചെയ്തതായി ഐ.സി.ആർ.എഫ് ചെയർമാൻ അഡ്വ. വി.കെ. തോമസ് പറഞ്ഞു. തുടർച്ചയായ 11-ാം വർഷമാണ് ഐ.സി.ആർ.എഫ് ഈ പദ്ധതി വിജയകരമായി നടപ്പിലാക്കുന്നത്. 2016-ൽ ആരംഭിച്ച ഈ കാമ്പയിനിലൂടെ കഴിഞ്ഞ 10 വർഷത്തിനിടെ 26,000-ത്തിലധികം തൊഴിലാളികളിലേക്ക് എത്തുവാൻ സാധിച്ചതായി ജനറൽ കോർഡിനേറ്റർ ചെമ്പൻ ജലാൽ വ്യക്തമാക്കി. ഇത്തവണ 11 വാരങ്ങളിലായി 4,500-ലധികം തൊഴിലാളികൾക്ക് ആശ്വാസമേകാൻ സാധിച്ചതായി കോർഡിനേറ്റർമാരായ ചെമ്പൻ ജലാൽ, രുചി ചക്രവർത്തി എന്നിവർ കൂട്ടിച്ചേർത്തു.

വേനൽക്കാലത്ത് തൊഴിലാളികൾ പാലിക്കേണ്ട ആരോഗ്യ സുരക്ഷാ മുൻകരുതലുകളെക്കുറിച്ച് ഐ.സി.ആർ.എഫ് ഉപദേശകൻ ഡോ. ബാബു രാമചന്ദ്രൻ വിശദീകരിച്ചു. ഐ.സി.ആർ.എഫ് വൈസ് ചെയർമാൻ പങ്കജ് നല്ലൂർ, ഉപദേശകൻ അരുൾദാസ് തോമസ്, ജോയിന്റ് സെക്രട്ടറി ജവാദ് പാഷ, ട്രഷറർ ഉദയ് ഷാൻബാഗ് എന്നിവരും വളണ്ടിയർമാരും വിദ്യാർത്ഥികളും ചടങ്ങിൽ സംബന്ധിച്ചു. ബോഹ്റ കമ്മ്യൂണിറ്റി, ഐ.സി.എ.ഐ (ICAI) ബഹ്‌റൈൻ ചാപ്റ്റർ, സയൻസ് ഓഫ് സ്പിരിച്വാലിറ്റി എന്നിവരുടെ സഹകരണവും ശ്രദ്ധേയമായി.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!