മനാമ: ബഹ്‌റൈൻ മിനിസ്ട്രി ഓഫ് ലേബർ ആൻഡ് സോഷ്യൽ ഡവലപ്മെന്റ് ജൂലൈ 10 ബുധനാഴ്ച വൈകീട്ട് 5 മണി മുതൽ ബഹ്‌റൈൻ കേരളീയ സമാജത്തിൽ നടത്തുന്ന വേനൽക്കാല അപകടങ്ങൾ , രോഗങ്ങൾ അവക്കുള്ള പ്രതിരോധ മാർഗങ്ങൾ എന്നിവയെക്കുറിച്ചു നടത്തുന്ന ബോധവൽക്കരണ പരിപാടിയിൽ കാൻസർ കെയർ ഗ്രൂപ്പ് സജീവമായി പങ്കെടുക്കുമെന്ന് ഗ്രൂപ്പ് പ്രസിഡന്റ് ഡോ: പി.വി.ചെറിയാൻ, ജനറൽ സെക്രട്ടറി കെ.ടി.സലിം എന്നിവർ അറിയിച്ചു. വിവിധ രാജ്യങ്ങളിലെ എംബസികളുമായി ചേർന്ന് നടത്തുന്ന പ്രസ്തുത പരിപാടിയിൽ, മെഡിക്കൽ ചെക്ക് അപ്പ്, സെമിനാറുകൾ എന്നിവ അന്നേ ദിവസ്സം നടക്കും. മിനിസ്ട്രിയുടെ ഔദ്യോഗിക ക്ഷണപ്രകാരം കാൻസർ കെയർ ഗ്രൂപ്പ് പ്രത്യേക മെഡിക്കൽ സ്റ്റാൾ ഒരുക്കുന്നുണ്ട്. പ്രാഥമിക മെഡിക്കൽ പരിശോധന, കണ്ണ് പരിശോധന, കഴുത്തിനും പുറകിനും ഉള്ള വേദനകൾക്ക് ഓർത്തോ വിഭാഗത്തിന്റെയും ഫിസിയോതെറാപ്പിയുടെയും സേവനങ്ങൾ, ഡോക്റ്റർമാർ നിർദേശിക്കുന്ന പൊതു മരുന്നുകൾ, വിവിധ ഗിഫ്റ്റുകൾ എന്നിവ സ്റ്റാളിൽ ലഭ്യമാക്കും. ഗ്രൂപ്പിന്റെ എക്സിക്യൂട്ടീവ് അംഗങ്ങളുടെ നേതൃത്വത്തിൽ സർവീസ് – വനിതാ വിഭാഗം അംഗങ്ങൾ സജീവമായി ഈ പരിപാടി വിജയിപ്പിക്കുവാൻ രംഗത്തുണ്ടാകുമെന്നും ഏവരെയും സ്വാഗതം ചെയ്യുന്നതായും ഭാരവാഹികൾ അറിയിച്ചു.