small icons
small icons

ബദ്ർ അൽസഫാ ഓണാഘോഷം 2026 ആവേശപൂർവ്വം ആഘോഷിച്ചു

New Project (36)

മനാമ: വിവിധ കലാ കായിക പരിപാടികളോടെ ബദ്ർ അൽസഫാ ഓണാഘോഷം 2026 പ്രൗഢഗംഭീരമായി ആഘോഷിച്ചു. മെഡിക്കൽ സെന്ററിൽ ഒരുക്കിയ അതിമനോഹരമായ ഓണപ്പൂക്കളവും വിപുലമായ ഓണസദ്യയും ആഘോഷങ്ങൾക്ക് മാറ്റുകൂട്ടി. സ്ഥാപനത്തിലെ മുഴുവൻ ജീവനക്കാരും അവരുടെ കുടുംബാംഗങ്ങളും പരിപാടികളിൽ സജീവമായി പങ്കെടുത്തു.

തിരുവാതിര, ഗ്രൂപ്പ് ഡാൻസ്, ഓണപ്പാട്ടുകൾ, ഗ്രൂപ്പ് സോങ്സ് എന്നിവ ആഘോഷങ്ങൾക്ക് വർണ്ണാഭമായ സാംസ്കാരിക വിരുന്നേകി. കൂടാതെ ഗ്ലാസ് ഗെയിം, ബിസ്കറ്റ് ഗെയിം, ബലൂൺ കില്ലിംഗ്, സാരിയുടുക്കൽ, സുന്ദരിക്ക് പൊട്ടുതൊടൽ, ചട്ടിപൊട്ടിക്കൽ തുടങ്ങിയ രസകരമായ വിവിധ മത്സരങ്ങളും സംഘടിപ്പിച്ചു. ഏറെ ആവേശം നിറഞ്ഞ വടംവലി മത്സരത്തിൽ പുരുഷ വിഭാഗത്തിൽ അലി ഫർദാനും സംഘവും, സ്ത്രീകളുടെ വിഭാഗത്തിൽ ഡോക്ടർ നെനയും സംഘവും വിജയികളായി.

സാംസ്കാരിക പരിപാടികളുടെ നിയന്ത്രണം ജസ്ന, ഡാനിയൽ എന്നിവർ നിർവ്വഹിച്ചപ്പോൾ കായിക മത്സരങ്ങൾ ജയ്സൽ, അലി ഫർദാൻ, സുരേഷ് എന്നിവർ ഏകോപിപ്പിച്ചു. ഡോക്ടർ കമലകണ്ണൻ, ഷർലിഷ് ലാൽ, മറ്റ് മാനേജ്‌മെന്റ് പ്രതിനിധികളും ആഘോഷ പരിപാടികൾക്ക് നേതൃത്വം നൽകി.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!