small icons
small icons

കാലാവധി പൂർത്തിയാക്കി മടങ്ങുന്ന ഇന്ത്യൻ അംബാസഡർക്ക് ബഹ്‌റൈൻ വിദേശകാര്യ മന്ത്രിയുടെ യാത്രയയപ്പ് ആദരം

New Project (41)

മനാമ: ബഹ്‌റൈനിലെ സേവന കാലാവധി പൂർത്തിയാക്കി മടങ്ങുന്ന ഇന്ത്യൻ അംബാസഡർ വിനോദ് കുര്യൻ ജേക്കബിനെ ബഹ്‌റൈൻ വിദേശകാര്യ മന്ത്രി ഡോ. അബ്ദുല്ലത്തീഫ് ബിൻ റാഷിദ് അൽ സയാനി വിദേശകാര്യ മന്ത്രാലയ ആസ്ഥാനത്ത് സ്വീകരിച്ചു.

ഇന്ത്യയും ബഹ്‌റൈനും തമ്മിലുള്ള സുദൃഢമായ സൗഹൃദത്തെയും സഹകരണത്തെയും കൂടിക്കാഴ്ചയിൽ വിദേശകാര്യ മന്ത്രി പ്രശംസിച്ചു. വിവിധ മേഖലകളിൽ ഇരു രാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധത്തിലുണ്ടായ വൻ പുരോഗതിയെ അദ്ദേഹം എടുത്തുപറഞ്ഞു. ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം ശക്തമാക്കുന്നതിനും പൊതുതാൽപ്പര്യമുള്ള മേഖലകളിലെ സഹകരണം മുൻപോട്ടു കൊണ്ടുപോകുന്നതിനും അംബാസഡർ വിനോദ് കുര്യൻ ജേക്കബ് നടത്തിയ സേവനങ്ങളെ മന്ത്രി അഭിനന്ദിക്കുകയും അദ്ദേഹത്തിന്റെ ഭാവി സംരംഭങ്ങൾക്ക് ആശംസകൾ നേരുകയും ചെയ്തു.

തന്റെ നയതന്ത്ര ദൗത്യത്തിലുടനീളം വിദേശകാര്യ മന്ത്രിയിൽ നിന്നും ബഹ്‌റൈനിലെ മറ്റ് ഉദ്യോഗസ്ഥരിൽ നിന്നും ലഭിച്ച പിന്തുണയ്ക്ക് അംബാസഡർ നന്ദി അറിയിച്ചു. ബഹ്‌റൈന്റെ തുടർന്നുള്ള പുരോഗതിക്കും സമൃദ്ധിക്കും അദ്ദേഹം ആശംസകൾ നേർന്നു.

വിദേശകാര്യ മന്ത്രാലയത്തിലെ പ്രോട്ടോക്കോൾ ഡിപ്പാർട്ട്‌മെന്റ് തലവൻ അംബാസഡർ സ്വലാഹ് മുഹമ്മദ് ശിഹാബ്, ഏഷ്യ-പസഫിക് അഫയേഴ്‌സ് ഡിപ്പാർട്ട്‌മെന്റ് ആക്ടിംഗ് ഹെഡ് അംബാസഡർ മുഹമ്മദ് റാഷിദ് അൽ സുവൈദി എന്നിവരും കൂടിക്കാഴ്ചയിൽ പങ്കെടുത്തു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!