small icons
small icons

സാമൂഹിക സുരക്ഷക്ക് മദ്യവും മയക്കുമരുന്നും തുടച്ചു നീക്കപ്പെടണം: ഐ.സി.എഫ്

New Project (12)

മനാമ: ലഹരിയിൽ വീണു പോകുന്നവരെ ജീവിതത്തിലേക്ക് തിരികെ കൊണ്ടു വരുന്നതിനുള്ള പ്രയത്നങ്ങൾ ഊർജ്ജിതമാക്കണമെന്നും, സമൂഹത്തിൽ നിന്ന് അവ പൂർണ്ണമായും തുടച്ചു നീക്കുന്നതിനുള്ള നടപടികൾ സാമൂഹിക സുരക്ഷക്ക് അനിവാര്യമാണെന്നും ഐ.സി.എഫ് ലഹരി വിരുദ്ധ സംഗമം ആവശ്യപ്പെട്ടു. ജീവിതം ലഹരിയാക്കാനും, കുടുംബ ബന്ധങ്ങളുടെ സുരക്ഷയും ഊഷ്മളതയും ആസ്വദിക്കാനും പുതിയ തലമുറയെ പാകപ്പെടുത്താനുള്ള പരിശ്രമങ്ങൾ ശക്തിപെടുത്തൽ അനിവാര്യമാണെന്നും സംഗമം അഭിപ്രായപ്പെട്ടു.

‘ലൗ ലൈഫ്, നോ ഡ്രഗ്‌സ്’ എന്ന പ്രമേയത്തിൽ ഇന്ത്യൻ കൾച്ചറൽ ഫൗണ്ടേഷ ൻ (ഐ സി എഫ്) സംഘടിപ്പിക്കുന്ന ലഹരി വിരുദ്ധ കാമ്പയിൻ്റെ ഭാഗമായാണ് റീജിയൻ തലങ്ങളിൽ ഐ സി എഫ് പ്രതിജ്ഞാ സംഗമം സംഘടിപ്പിച്ചത്. ലഹരിക്കെതിരെ ബോധവത്ക രണവും സാമൂഹിക ഇടപെട ലുകളും ശക്തമാക്കുന്നതിനു ള്ള വിവിധ പ്രവർത്തനങ്ങളു ടെ ഭാഗമായാണ് കാമ്പയിൻ സംഘടിപ്പിക്കുന്നത്

മനുഷ്യന്റെ ബുദ്ധിയെയും ശരീരത്തെയും സ്വ‌പ്നങ്ങളെ യും ബന്ധങ്ങളെയും വിഴുങ്ങു ന്ന ലഹരിയുടെ എല്ലാ രൂപ ങ്ങളെയും നിരസിക്കാനും ദിക്കാനും വ്യ ക്തിയെയും കുടുംബത്തെയും സമൂഹത്തെയും ലഹരിമുക്ത മാക്കുന്നതിനായി പ്രവർത്തി ക്കാനും പങ്കെടുത്തവർ പ്രതി ജ്ഞ ചെയ്തു‌.

ലഹരിക്കെതിരായ പോരാ ട്ടം കേവലം ഒരു വ്യക്തിയുടെ ഉത്തരവാദിത്വമല്ലെന്നും ആരോഗ്യമുള്ള തലമുറയ്ക്കും സുരക്ഷിതമായ സമൂഹത്തിനുമായി ഓരോരുത്തരും ഈ ദൗത്യത്തി ൽ പങ്കാളികളാകണമെന്നുമു ള്ള സന്ദേശമാണ് പരിപാടിയി ലൂടെ ഉയർന്നത്.

ഐ സി എഫ് ഇന്റർ നാഷണൽ സെപ്യൂട്ടി പ്രസിഡണ്ട് അഡ്വ:എം സി അബ്ദുൽ കരീം ഹാജി, അബൂബക്കർ ലത്വീഫി, ശമീർ പന്നൂർ, സുലൈമാൻ ഹാജി, റഫീക്ക് ലത്വീഫി, ഉസ്മാൻ സഖാഫി, അബ്ദുറസാഖ് ഹാജി, ശംസുദ്ധീൻ സുഹ് രി, അബ്ദുസ്സമദ് കാക്കടവ് എന്നിവർ പങ്കെടുത്തു. ഫൈസൽ ചെറുവണ്ണൂർ പ്രതിജ്ഞാ വാചകം ചൊല്ലിക്കൊടുത്തു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

ശ്രാവണം 2026-ന് സാംസ്കാരിക നിറപ്പകിട്ട്; മന്ത്രി പി. സി. വിഷ്ണുനാഥ് സെപ്റ്റംബർ 11-ന് ബഹ്‌റൈനിലെത്തും – മലയാളം മിഷൻ പ്രവേശനോത്സവവും ‘അരുദ്ര’ മെഗാ തിരുവാതിരയും മന്ത്രി ഉദ്ഘാടനം ചെയ്യും

error: Content is protected !!