മനാമ: ബഹറൈനിൽ വാങ്ങി കുടിച്ച ശീതള പാനീയ ബോട്ടിലിൽ ചത്ത എലിക്കുഞ്ഞിനെ കണ്ടതിനെ തുടർന്ന് പ്രവാസി ആശുപത്രിയിലെത്തി. ബോട്ടിലിൽ ചത്ത എലിയെ വ്യക്തമായി കാണിക്കുന്ന തരത്തിൽ വീഡിയോ സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുകയാണ്. ശീതള പാനീയത്തിൻറെ ക്യാനിൽ എലിയെ കണ്ടെന്നു പറഞ്ഞു പ്രവാസി തൊഴിലാളി ശർദിച്ചു ആശുപത്രിയിലെത്തുകയും പ്രാഥമിക ചികിത്സക്ക് ശേഷം കൂടുതൽ പരിശോധനകൾക്കും നടപടികൾക്കുമായി മറ്റൊരു ആശുപത്രിയിലേക്ക് മാറാൻ നിർദേശിച്ചതായി ബഹ്‌റൈനിലെ സ്വകാര്യ ആശുപത്രി അധികൃതർ ബഹ്‌റൈൻ വാർത്തയോട് പറഞ്ഞു. സംഭവം ആരോഗ്യ മന്ത്രാലയത്തിന്റെ നിരീക്ഷണത്തിലാണ്. കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല.
വീഡിയോ: