ഡൽഹി: രണ്ടാം മോദി സർക്കാരിൻ്റെ സമ്പൂർണ ബജറ്റ് അവതരണം ആരംഭിച്ചു. കേന്ദ്ര മന്ത്രിസഭായോഗം ചേർന്ന് ബജറ്റിന് മന്ത്രിസഭ അംഗീകാരം നൽകി. കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമനാണ് ബജറ്റ് അവതരിപ്പിക്കുന്നത്. ധനമന്ത്രി നിര്‍മല സീതാരാമന്‍ ബജറ്റ് കോപ്പി പ്രസിഡന്റിന് കൈമാറി.
എൻഡിഎയുടെ തിരഞ്ഞെടുപ്പ് വിജയവും ജനങ്ങളുടെ പ്രതീക്ഷയും പങ്കുവച്ച് നിർമല സീതാരാമൻ ബജറ്റ് അവതരണം തുടങ്ങിയത്.
ബജറ്റ് 2019
തൊഴിലില്ലായ്മ പരിഹരിക്കാൻ ചെറുകിട, ഇടത്തരം വ്യവസായ മേഖലയ്ക്ക് പ്രോൽസാഹനം. അടിസ്ഥാന സൗകര്യമേഖലയിലും ഡിജിറ്റൽ രംഗത്തും നിക്ഷേപം വർധിപ്പിക്കും
2014ൽ 1.85 ട്രില്യൺ മൂല്യമുണ്ടായിരുന്ന സമ്പദ്ഘടന 2.70 ട്രില്യണിലെത്തി. ഈവർഷം 3 ട്രില്യൺ ഡോളർ ലക്ഷ്യം കൈവരിക്കും. ഏതാനും വർഷങ്ങൾക്കുള്ളിൽ സമ്പദ്ഘടന 5 ട്രില്യൺ ഡോളറിലെത്തും.
ജനങ്ങൾ പ്രതീക്ഷിക്കുന്നത് പുരോഗതിയും സുരക്ഷയും. ‘ശക്തമായ രാജ്യത്തിന് ശക്തനായി പൗരൻ’ എന്ന മുദ്രാവാക്യം പ്രാവർത്തികമാക്കും.
ഇന്ത്യയുടെ സാമ്പത്തിക സ്ഥിതി മെച്ചപ്പെടുത്തും. ഇന്ത്യയുടെ സാമ്പത്തിക സ്ഥിതിയില്‍ ഈ വര്‍ഷം തന്നെ കാര്യമായ മാറ്റങ്ങളുണ്ടാകും. കേന്ദ്രസര്‍ക്കാര്‍ പദ്ധതികളെക്കുറിച്ച് പാര്‍ലമെന്‍റില്‍ മന്ത്രി വിശദീകരിച്ചു.