ചെറുകിടവ്യാപാരികള്‍ക്ക് പെന്‍ഷനുൾപ്പടെ നിരവധി പ്രഖ്യാപനങ്ങളുമായി കേന്ദ്രമന്ത്രി നിര്‍മല സീതാരാമന്‍ ബജറ്റ് അവതരിപ്പിക്കുന്നു. പ്രധാനമന്ത്രി കരംയോഗി മാന്‍ദണ്ഡ് പെന്‍ഷന്‍ പദ്ധതി പ്രഖ്യാപിച്ചു. സ്വകാര്യമേഖലയ്ക്ക് ഊന്നല്‍, വിദേശനിക്ഷേപവും കൂട്ടും. തൊഴിലില്ലായ്മ പരിഹരിക്കാന്‍ ചെറുകിട, ഇടത്തരം വ്യവസായമേഖലയ്ക്ക് പ്രോല്‍സാഹനം.
ഇന്ധന വില കൂടും
പെട്രോൾ, ഡീസൽ വില കൂടും. ഒരു രൂപ അധിക സെസ് ഈടാക്കും. റോഡ് സെസും അധിക സെസുമാണ് വർധിപ്പിക്കുന്നത്
സ്വര്‍ണത്തിന് വിലകൂടും; കസ്റ്റംസ് തീരുവ കൂട്ടി
സ്വര്‍ണത്തിന് വിലകൂടും. സ്വര്‍ണവും അതുപോലുള്ള വിലയേറിയ ലോഹങ്ങളുടേയും കസ്റ്റംസ് തീരുവ കൂട്ടി. സ്വർണ്ണത്തിന്റെ കസ്റ്റംസ് ഡ്യൂട്ടി പത്തിൽ നിന്ന് പന്ത്രണ്ടര ശതമാനമാക്കി
45 ലക്ഷം വരെയുള്ള ഭവന വായ്പകളിൽ ഒന്നര ലക്ഷം രൂപയുടെ നികുതിയിളവ്
45 ലക്ഷം വരെയുള്ള ഭവന വായ്പകളിൽ ഒന്നര ലക്ഷം രൂപയുടെ നികുതിയിളവ്. ഉദ്യോഗസ്ഥ ഇടപെടല്‍ ഇല്ലാതാക്കാന്‍ നികുതി ശേഖരണം ഡിജിറ്റലാക്കും
സ്റ്റാർട്ടപ്പുകൾക്ക് ഇൻകം ടാക്സ് പരിശോധനയുണ്ടാവില്ല
സ്റ്റാർട്ടപ്പുകൾക്ക് ഇൻകം ടാക്സ് പരിശോധനയുണ്ടാവില്ല. നികുതി സംബന്ധിച്ച ഇടപാടുകള്‍ക്ക് ഇലക്ട്രോണിക് രീതികള്‍ വ്യാപിപ്പിക്കും
2020 ഓടെ നാല് പുതിയ എംബസികൾ
2020 ഓടെ നാല് പുതിയ എംബസികൾ തുറക്കും. പ്രവാസികള്‍ക്ക് വേഗത്തിൽ ആധാര്‍ കാര്‍ഡ് ലഭ്യമാക്കും. കാർഡ് ലഭിക്കാൻ ഇന്ത്യയിലെത്തി 180 ദിവസം കാത്തിരിക്കണമെന്ന മുൻപുള്ള നയം മാറ്റും
ഇന്ത്യയുടെ പാസ്പോര്‍ട്ടുള്ള എന്‍ആര്‍ഐ ആധാര്‍ നടപ്പിലാക്കും
വിദേശങ്ങളില്‍ താമസിക്കുന്ന ഇന്ത്യയുടെ പാസ്പോര്‍ട്ടുള്ളവര്‍ക്ക് ആധാര്‍ നടപ്പിലാക്കും
ആധാർ കാർഡ് ഉപയോഗിച്ചും ആദായ നികതി റിട്ടേണുകൾ സമർപ്പിക്കാം
വലിയ തുകയുടെ പണമിടപാടുകള്‍ നിരുല്‍സാഹപ്പെടുത്താന്‍ ടിഡിഎസ്
വലിയ രീതിയിലുള്ള പണമിടപാടുകള്‍ നിരുല്‍സാഹപ്പെടുത്താന്‍ ടിഡിഎസ് ഈടാക്കും. ഒരു വര്‍ഷം ബാങ്കില്‍ നിന്ന് 1 കോടിയില്‍ അധികമായി പണമിടപാട് നടത്തുന്നവര്‍ക്കാണ് ഇത് ബാധകമാവുക.
അഞ്ച് ലക്ഷത്തിൽ താഴെ വാർഷിക വരുമാനമുള്ളവരെ ആദായ നികുതിയിൽ നിന്ന് ഒഴിവാക്കും
അഞ്ച് ലക്ഷത്തിൽ താഴെ വാർഷിക വരുമാനമുള്ളവരെ ആദായ നികുതിയിൽ നിന്ന് ഒഴിവാക്കും. നികുതിദായകർക്ക് നന്ദിയെന്ന് ധനമന്ത്രി
ഓഹരി വിറ്റഴിക്കൽ ഊർജിതമാക്കും
ഓഹരി വിറ്റഴിക്കൽ ഊർജിതമാക്കും. പൊതുമേഖലാ സ്ഥാപനങ്ങളുടെ ഓഹരിവിറ്റ് 105000 കോടി രൂപ നേടും
20 രൂപയുടേത് ഉൾപ്പടെ പുതിയ നാണയങ്ങൾ ഉടൻ
നികുതിദായകർക്ക് നന്ദി. 20 രൂപയുടേത് ഉൾപ്പടെ പുതിയ നാണയങ്ങൾ ഉടൻ. നേരിട്ടുള്ള നികുതി വരുമാനം വര്‍ദ്ധിച്ചു
ഹൗസിങ് ഫിനാൻസ് കമ്പനികളുടെ നിയന്ത്രണം റിസർവ് ബാങ്ക് ഓഫ് ഇന്ത്യക്ക് കൈമാറി. പൊതുമേഖലാ ബാങ്കുകൾ 7000 കോടി വായ്പ നൽകും
എയർ ഇന്ത്യയുടേതടക്കം പൊതുമേഖലാ സ്ഥാപനങ്ങളുടെ ഓഹരികൾ വിറ്റഴിക്കും
കായികരംഗത്തിന് പ്രോത്സാഹനം
കായികരംഗത്തിന് പ്രോത്സാഹനം. ദേശീയ കായിക വിദ്യാഭ്യാസ ബോര്‍ഡ് രൂപീകരിക്കും
അടിസ്ഥാന സൗകര്യ വികസനത്തിന് അടുത്ത അഞ്ച് വർഷത്തേക്ക് നൂറ് ലക്ഷം കോടി
അടിസ്ഥാന സൗകര്യ വികസനത്തിന് അടുത്ത അഞ്ച് വർഷത്തേക്ക് നൂറ് ലക്ഷം കോടി രൂപ. രാജ്യാന്തര നിലവാരത്തിൽ 17 വിനോദസഞ്ചാര കേന്ദ്രങ്ങൾ
സോളാര്‍ അടുപ്പുകള്‍ക്ക് പ്രോത്സാഹനം
സോളാര്‍ അടുപ്പുകള്‍ക്ക് പ്രോത്സാഹനം നല്‍കും. സ്ത്രീകള്‍ നേതൃത്വം നൽകുന്ന സംരംഭങ്ങള്‍ക്ക് പ്രത്യേക സഹായം നല്‍കും
പൊതുമേഖല ബാങ്കുകൾക്ക് എഴുപതിനായിരം കോടി രൂപയുടെ സഹായം
പൊതുമേഖല ബാങ്കുകൾക്ക് എഴുപതിനായിരം കോടി രൂപയുടെ സഹായം. കിട്ടാക്കടം ഒരു ലക്ഷം കോടി കുറഞ്ഞു. നാലു ലക്ഷം കോടി രൂപ തിരിച്ചു പിടിച്ചു.
സീറോ ബജറ്റ് ഫാമിങ്ങിന് കൂടുതല്‍ പരിഗണന
കാര്‍ഷിക മേഖലയിലേക്ക് തിരിച്ച് പോകും. സീറോ ബജറ്റ് ഫാമിങ്ങിന് ഊന്നല്‍ നല്‍കും. യുവാക്കളെ കൃഷിയിലേക്ക് ആകര്‍ഷിക്കാനുളള നടപടികള്‍ രൂപീകരിക്കും. ജോലി തേടി നഗരങ്ങളിലേക്ക് പോകേണ്ടി വരുന്ന അവസ്ഥയ്ക്ക് മാറ്റം വരും
തൊഴിൽ നിയമങ്ങള്‍ ഏകോപിപ്പിക്കും
കൗശൽ വികാസ് യോജന വഴി ഒരു കോടി യുവാക്കൾക്ക് പരിശീലനം. തൊഴിൽ നിയമങ്ങള്‍ ഏകോപിപ്പിച്ച് നാല് കോഡുകളാക്കും
സ്ത്രീക്ഷേമത്തിനായി സ്വയം സഹായ സംഘങ്ങൾ കൂടുതൽ വ്യാപിപ്പിക്കും
സ്ത്രീക്ഷേമത്തിനായി സ്വയം സഹായ സംഘങ്ങൾ കൂടുതൽ വ്യാപിപ്പിക്കും. മുദ്ര പദ്ധതിയിലൂടെ ഒരു സ്ത്രീക്ക് ഒരു ലക്ഷം രൂപയുടെ വായ്പ നൽകും. ജന്‍ധന്‍ അക്കൗണ്ടുള്ള എല്ലാ സ്ത്രീകള്‍ക്ക് ഓവര്‍ ഡ്രാഫ്റ്റ് സൗകര്യം ഒരുക്കും
വാടകനിയമം മാറ്റും
മാതൃകാ വാടകനിയമം കൊണ്ടുവരുമെന്ന് ധനമന്ത്രി.
സാമൂഹ്യ, സന്നദ്ധസംഘടനകള്‍ക്ക് ഫണ്ട് ശേഖരിക്കാന്‍ പ്രത്യേക സംവിധാനം
ഗതാഗതവിപ്ലവം ലക്ഷ്യം
ഭാരത് മാല, സാഗര്‍ മാല, ഉഡാന്‍ പദ്ധതികളില്‍ വിപുലമായ നിക്ഷേപം
റോഡ്, ജല, വായു ഗതാഗതമാര്‍ഗങ്ങള്‍ ലോകോത്തരനിലവാരത്തിലെത്തിക്കും
റെയില്‍വേ വികസനം വേഗത്തിലാക്കാന്‍ പിപിപി പദ്ധതികള്‍
ഇലക്ട്രിക് വാഹനങ്ങള്‍ക്ക് ഊന്നല്‍, ഇളവുകള്‍
രാജ്യത്തിനൊന്നാകെ ഒറ്റ വൈദ്യുതി ഗ്രിഡ് വരും
ഗ്യാസ് ഗ്രിഡ്, ജല ഗ്രിഡ് എന്നിവയും നടപ്പാക്കും
ചെറുകിട, ഇടത്തരം വ്യവസായങ്ങള്‍ക്ക് പുതിയ വായ്പാപദ്ധതി
ജിഎസ്ടി റജിസ്റ്റര്‍ ചെയ്ത സ്ഥാപനങ്ങള്‍ക്ക് 2 ശതമാനം പലിശയിളവ്
ഉദാരവല്‍കരണം വിപുലമാക്കും
നേരിട്ടുള്ള വിദേശനിക്ഷേപപരിധി ഉയര്‍ത്തും
വ്യോമയാന, മാധ്യമ, ഇന്‍ഷുറന്‍സ് മേഖലകള്‍ തുറന്നുകൊടുക്കും
ബഹിരാകാശമേഖലയില്‍ കമ്പനി
ബഹിരാകാശഗവേഷണ നേട്ടങ്ങള്‍ വാണിജ്യവല്‍കരിക്കും
വാണിജ്യകാര്യങ്ങള്‍ കൈകാര്യം ചെയ്യാന്‍ ന്യൂ സ്പേസ് ഇന്ത്യ ലിമിറ്റഡ്
എല്ലാ കുടുംബത്തിനും വൈദ്യുതി
2022 നകം എല്ലാ ഗ്രാമീണ കുടുംബങ്ങള്‍ക്കും വൈദ്യുതികണക്ഷനും ഗ്യാസും
2022 നകം 1.95 കോടി വീടുകള്‍ കൂടി, 114 ദിവസം കൊണ്ട് വീട് പൂര്‍ത്തിയാക്കും
മല്‍സ്യമേഖലയ്ക്ക് പദ്ധതി
ഫിഷറീസ് മേഖലയുടെ ആധുനീകരണത്തിന് പദ്ധതി
ഗ്രാമീണതൊഴില്‍ പദ്ധതി
മുള, തേന്‍, ഖാദി മേഖലകളില്‍ 100 ക്ലസ്റ്ററുകള്‍
50,000 കരകൗശല വിദഗ്ധര്‍ക്ക് പ്രയോജനം
80 ജീവനോപാധിവികസന പദ്ധതികള്‍
വിദ്യാഭ്യാസമേഖലയിൽ സമഗ്രപരിഷ്കരണം
വിദ്യാഭ്യാസമേഖലയിൽ സമഗ്രപരിഷ്കരണം നടപ്പിലാക്കും. വിദേശത്തെ തൊഴിലിടങ്ങളില്‍ ആവശ്യമായ കഴിവുകള്‍ക്കായി വിദ്യാര്‍ത്ഥികള്‍ക്ക് പിന്തുണ. വിദേശ വിദ്യാര്‍ത്ഥികളെ ഇന്ത്യയിലേക്ക് ഉയര്‍ന്ന പഠനങ്ങള്‍ക്ക് ആകര്‍ഷിക്കുന്ന രീതിയില്‍ വിദ്യാഭ്യാസ മേഖലയില്‍ മാറ്റം വരുത്തും.
എല്ലാ പഞ്ചായത്തുകളിലും ഇന്‍റർനെറ്റ്
എല്ലാ പഞ്ചായത്തുകളിലും ഇന്‍റർനെറ്റ് ഉറപ്പാക്കും. ഗ്രാമീണ ഡിജിറ്റൽ സാക്ഷരത മിഷൻ വിപുലീകരിക്കും. എല്ലാ തദ്ദേശ സ്ഥാപനങ്ങളിലും ഇന്റർനെറ്റ് ഉറപ്പാക്കും
വിദേശ വിദ്യാർത്ഥികൾക്ക് ഇന്ത്യയിൽ പഠിക്കാൻ സ്റ്റഡി ഇൻ ഇന്ത്യ പദ്ധതി
നാഷണൽ റിസർച്ച് ഫൗണ്ടേഷൻ വഴി എല്ലാ മന്ത്രാലയങ്ങളിലെയും ഗവേഷണ ഫണ്ടുകൾ ഏകീകരിക്കും. വിദേശ വിദ്യാർത്ഥികൾക്ക് ഇന്ത്യയിൽ പഠിക്കാൻ സ്റ്റഡി ഇൻ ഇന്ത്യ പദ്ധതി രൂപീകരിക്കും.
സ്റ്റാർട്ട് അപ് സംരംഭങ്ങൾക്കായി പുതിയ ടെലിവിഷൻ ചാനൽ
രണ്ട് വർഷത്തിനിടെ 300 പുതിയ സംരംഭകരെ സ്റ്റാർട്ട് അപിലൂടെ കൊണ്ടുവരാനായിയെന്ന് ധനമന്ത്രി