മനാമ: സമസ്ത കേന്ദ്ര മുശാവറ അംഗം ശറഫുൽ ഉലമ അബ്ബാസ് ഉസ്താദും, എസ്.എസ്.എഫ് സംസ്ഥാന പ്രസിഡണ്ട് ഡോ: ഫാറൂഖ് നഈമി കൊല്ലവും ബഹ്‌റൈനിൽ എത്തി. കർണാടകയിലെ മഞ്ഞനാടി ആസ്ഥാനമായി പ്രവർത്തിക്കുന്ന അൽ മദീന ഇസ്ലാമിക് കോംപ്ലെക്സിന്റെ സിൽവർ ജൂബിലി പ്രചരണാർത്ഥമാണ് ബഹ്‌റൈനിൽ എത്തിയത്. ഡിസംബർ ഇരുപത്തിയെട്ടാം തീയതി വെള്ളിയാഴ്ച രാത്രി 8 മണിക്ക് പാകിസ്ഥാൻ ക്ലബ്ബിൽ വെച്ച് നടക്കുന്ന പരിപാടിയിൽ മുഖ്യാഥിതിയാണ് ശറഫുൽ ഉലമ അബ്ബാസ് ഉസ്താദ്. പരിപാടിയുടെ ഉദ്ഘാടനം കെ.പി അബ്ദുൽ ഖാദർ സഖാഫി നിർവഹിക്കും. ഡോ. ഫാറൂഖ് നഈമി കൊല്ലം മുഖ്യപ്രഭാഷണം നടത്തും. സ്ത്രീകൾക്ക് പ്രത്യേക സ്ഥലസൗകര്യം ഉണ്ടായിരിക്കുമെന്ന് സങ്കാടകർ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക് 39883415, 37700617 എന്നീ നമ്പറുകളിൽ ബന്ധപ്പെടാം.