small icons
small icons

സമുദ്രപാതകളിലെ സുരക്ഷാ ഭീഷണി സാധാരണക്കാരുടെ ജീവിതച്ചെലവ് കൂട്ടുന്നു; മനാമ ഡയലോഗിൽ മുന്നറിയിപ്പുമായി ഇന്ത്യൻ വിദേശകാര്യ സെക്രട്ടറി വിക്രം മിസ്രി

New Project (15)

മനാമ: സമുദ്ര മേഖലകളിലെ സുരക്ഷാ ആശങ്കകൾ ഇന്ധനത്തിനും വളത്തിനും വൈദ്യുതിക്കും വിലകൂട്ടുമെന്നും ഇത് വികസ്വര രാജ്യങ്ങളിലെ സാധാരണക്കാരുടെ കുടുംബ ബജറ്റുകളെപ്പോലും താളംതെറ്റിക്കുമെന്നും ഇന്ത്യൻ വിദേശകാര്യ സെക്രട്ടറി വിക്രം മിസ്രി മുന്നറിയിപ്പ് നൽകി. ബഹ്‌റൈനിൽ നടക്കുന്ന 22-ാമത് ഐ.ഐ.എസ്.എസ് മനാമ ഡയലോഗിന്റെ ഉച്ചകോടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. സമുദ്ര സുരക്ഷ എന്നത് ലോക രാജ്യങ്ങളുടെ കൂട്ടായ ഉത്തരവാദിത്തമാണെന്ന് അദ്ദേഹം ഓർമ്മിപ്പിച്ചു.

പതിനൊന്നായിരം കിലോമീറ്ററിലധികം തീരദേശമുള്ള ഭാരതത്തിന്റെ സാമ്പത്തിക ഭദ്രത ആഗോള സമുദ്ര വ്യാപാരവുമായി ആഴത്തിൽ ബന്ധപ്പെട്ടിരിക്കുന്നു. പശ്ചിമേഷ്യൻ മേഖല ഇന്ത്യയുടെ പ്രധാന ഊർജ്ജ സ്രോതസ്സും ലക്ഷക്കണക്കിന് ഇന്ത്യൻ പ്രവാസികളുടെ തട്ടകവുമാണ്. ഹോർമുസ് കടലിടുക്കും  ബാബ് അൽ മന്ദബും അടക്കമുള്ള പ്രധാന വ്യാപാര പാതകൾ എപ്പോഴും സുരക്ഷിതമായിരിക്കുമെന്ന ധാരണകളാണ് ചെങ്കടലിലും ഗൾഫ് ഓഫ് ഏഡനിലും അടുത്തിടെയുണ്ടായ സംഭവവികാസങ്ങളിലൂടെ തിരുത്തപ്പെട്ടതെന്ന് അദ്ദേഹം പറഞ്ഞു.

സമുദ്രങ്ങളിലെ പ്രതിസന്ധികൾ കാരണം ക്രൂഡ് ഓയിൽ, എൽ.എൻ.ജി, എൽ.പി.ജി എന്നിവയുടെ വില ഉയരുന്നത് ഗതാഗത-ഊർജ്ജ മേഖലകളെ സാരമായി ബാധിക്കും. സമുദ്രങ്ങളിൽ ജീവൻ പണയം വെച്ച് ജോലി ചെയ്യുന്ന നാവികരുടെ സുരക്ഷ ഉറപ്പാക്കാൻ ഇന്ത്യയും ലൈബീരിയയും ചേർന്ന് യു.എന്നിൽ ‘ഗ്രൂപ്പ് ഓഫ് ഫ്രണ്ട്സ്’ രൂപീകരിച്ച കാര്യം അദ്ദേഹം ഓർമ്മിപ്പിച്ചു. തർക്കങ്ങൾ നയതന്ത്ര ചർച്ചകളിലൂടെയും യു.എൻ കൺവെൻഷൻ ഓഫ് ദി ലോ ഓഫ് ദി സീ (UNCLOS) തത്വങ്ങൾ പാലിച്ചും പരിഹരിക്കണമെന്നും, ഇന്ത്യയുടെ ‘സാഗർ’  നയം ഇത്തരം സംയുക്ത സുരക്ഷയ് ഊന്നൽ നൽകുന്നതാണെന്നും വിക്രം മിസ്രി വ്യക്തമാക്കി.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!