small icons
small icons

‘ഭൂമിക ബഹ്‌റൈൻ’ സാംസ്കാരിക സന്ധ്യ നവംബർ 5-ന്; ഡോ. വി. രാജകൃഷ്ണൻ പങ്കെടുക്കുന്നു; ‘പൊന്നൊഴുകി വന്ന കാലം’ നോവൽ ചർച്ചയും അരങ്ങേറും

New Project (35)

മനാമ: ബഹ്‌റൈനിലെ പ്രമുഖ സാംസ്കാരിക കൂട്ടായ്മയായ ‘ഭൂമിക ബഹ്‌റൈൻ’ സംഘടിപ്പിക്കുന്ന സംവാദ സന്ധ്യയും നോവൽ ചർച്ചയും 2026 നവംബർ 5 വ്യാഴാഴ്ച രാത്രി 8 മണിക്ക് അദ്‌ലിയയിലെ ഓറ ആർട്സ് സെന്ററിൽ വെച്ച് നടക്കും.

പ്രശസ്ത സിനിമാ-സാഹിത്യ നിരൂപകനും സംവിധായകനുമായ ഡോ. വി. രാജകൃഷ്ണൻ ചടങ്ങിൽ മുഖ്യാതിഥിയായി പങ്കെടുത്ത് ബഹ്‌റൈനിലെ പ്രവാസി സഹൃദയരുമായി സംവദിക്കും. കലയെയും സിനിമയെയും സാഹിത്യത്തെയും വേറിട്ട കാഴ്ചപ്പാടിലൂടെ കാണാനും ആഴത്തിൽ ചിന്തിക്കാനും പ്രേക്ഷകരെ പ്രേരിപ്പിക്കുന്നതായിരിക്കും അദ്ദേഹത്തിന്റെ പ്രഭാഷണവും ആശയവിനിമയവും.

ഇതോടൊപ്പം ബഹ്‌റൈനിലെ പ്രമുഖ എഴുത്തുകാരനും പ്രഭാഷകനുമായ ഇ. എ. സലിം രചിച്ച ‘പൊന്നൊഴുകി വന്ന കാലം’ എന്ന നോവലിനെക്കുറിച്ചുള്ള സംവാദവും ആസ്വാദന ചർച്ചയും നടക്കും. വായനയും ചിന്തയും സംവാദവും ഇഷ്ടപ്പെടുന്ന ബഹ്‌റൈനിലെ മുഴുവൻ കലാ-സാഹിത്യ സ്നേഹികളെയും അദ്‌ലിയ ഓറ ആർട്സ് സെന്ററിലേക്ക് ഹൃദയപൂർവ്വം സ്വാഗതം ചെയ്യുന്നതായി സംഘാടകർ അറിയിച്ചു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

20 ബില്യൺ ഡോളറിന്റെ നിക്ഷേപ നേട്ടവുമായി ‘ഗേറ്റ്‌വേ ഗൾഫ് 2026’; പുതിയ തൊഴിലവസരങ്ങൾ സൃഷ്ടിക്കുമെന്ന് ബഹ്‌റൈൻ മന്ത്രിസഭ; ജി.സി.സി റെയിൽ നിയമത്തിനും ശമ്പള പരിഷ്കരണ സംവിധാനത്തിനും അംഗീകാരം

error: Content is protected !!