മനാമ: ഭാരത് സ്കൗട്ട്സ് ആൻഡ് ഗൈഡ്സ് പ്രസ്ഥാനത്തിലെ ഏറ്റവും ഉയർന്ന സംസ്ഥാനതല ബഹുമതികളിലൊന്നായ ‘രാജ്യ പുരസ്കാർ’ അവാർഡ് നേടിയ 19 വിദ്യാർത്ഥികളെയും അവരുടെ സ്കൗട്ട് ആൻഡ് ഗൈഡ് അധ്യാപകരെയും ഇന്ത്യൻ സ്കൂൾ ബഹ്റൈൻ പ്രത്യേക അസംബ്ലിയിൽ ആദരിച്ചു. ആറ് സ്കൗട്ടുകളും 13 ഗൈഡുകളും ഉൾപ്പെടുന്ന അവാർഡ് ജേതാക്കൾ, ഈ വിശിഷ്ട അംഗീകാരം നേടുന്ന ബഹ്റൈനിൽ നിന്നുള്ള ആദ്യ ബാച്ചാണ്.
ഈ ചരിത്ര നേട്ടത്തിൽ സ്കൂളിൽ സംഘടിപ്പിച്ച പ്രത്യേക അസംബ്ലിയിൽ പ്രിൻസിപ്പൽ ശാന്ത കുമാർ ദസരി വിദ്യാർത്ഥികൾക്ക് ഉപഹാരങ്ങളും പൂച്ചെണ്ടുകളും നൽകി അനുമോദിച്ചു. അക്കാദമിക് അഡ്മിനിസ്ട്രേഷൻ വൈസ് പ്രിൻസിപ്പൽ രാജേഷ് നായർ, സീനിയർ സെക്ഷൻ വൈസ് പ്രിൻസിപ്പൽ റെജി വർഗീസ്, മിഡിൽ സെക്ഷൻ വൈസ് പ്രിൻസിപ്പൽ ബിജു വാസുദേവൻ, പ്രധാന അധ്യാപകർ എന്നിവർ ചടങ്ങിൽ സംബന്ധിച്ചു.

അവാർഡ് ജേതാക്കൾ:
-
സ്കൗട്ട് വിഭാഗം: ജതിൻ ജാംഗീർ, അഭിഷേക് അഭിലാഷ്, മുഹമ്മദ് ഷഹബാസ് മൂസ, അയാൻ അബ്ദുൾ ഷുക്കൂർ, ബെർഹാനു ഇബൻലാൽ, മൗറീസ് വർഗീസ് മോൻസി.
-
ഗൈഡ് വിഭാഗം: ആൻ പോൾ, സാക്ഷി ഗണേഷ് ഭട്ട്, ദക്ഷ ശ്രീഷ വിജേഷ്, നിസി സൂസൻ ഡിജു, നീലാംബരി നൈജു, സെയ്റ പോൾ കൈതാരത്ത്, വർഷിണി പ്രഭാകരൻ, ശ്രേയ പ്രശാന്ത് കാർക്കല, സാത്വിക വ്യാസ്, നേഹ സാറ ഡിജു, ജോവേറ്റ ആന്റണി, ഹിരണ്മയി അയ്യപ്പൻ നായർ, നിഹാര ലിതീഷ് പണിക്കർ.
ഇവർക്ക് പരിശീലനം നൽകിയ സ്കൗട്ട് ആൻഡ് ഗൈഡ് അധ്യാപകരായ ആർ. ചിന്നസാമി, വനിതാ കുമാരി, ചിത്ര സതീഷ്, ആശാ ലത, ഉഷാ സുരേഷ്, ശുഭ അജി, അനീഷ സംഗീത്, അരുൾ രാമലിംഗം, ഗിരിജ എം.കെ, ജയശ്രീ ചെങ്ങോത്ത്, വിജയൻ നായർ എന്നിവരെയും ചടങ്ങിൽ ആദരിച്ചു.
സ്കൗട്ടിംഗ് കഴിവുകൾ, അച്ചടക്കം, നേതൃപാടവം, സമൂഹസേവനം എന്നിവയിൽ മികച്ച പ്രകടനം കാഴ്ചവെക്കുന്നവർക്ക് നൽകുന്ന ഈ പുരസ്കാരം രാഷ്ട്രപതി അവാർഡിലേക്കുള്ള പ്രധാന ചുവടുവെപ്പുകൂടിയാണ്. വിദ്യാർത്ഥികളുടെയും അധ്യാപകരുടെയും മികച്ച നേട്ടത്തിൽ സ്കൂൾ ചെയർമാൻ അഡ്വ. ബിനു മണ്ണിൽ വറുഗീസ്, സെക്രട്ടറി വി. രാജപാണ്ഡ്യൻ, വൈസ് ചെയർമാനും സ്പോർട്സ് ചുമതലയുള്ള അംഗവുമായ ഡോ. മുഹമ്മദ് ഫൈസൽ, അസിസ്റ്റന്റ് സെക്രട്ടറിയും അക്കാദമിക് അംഗവുമായ രഞ്ജിനി മോഹൻ, ഭരണ സമിതി അംഗങ്ങൾ, പ്രിൻസിപ്പൽ ശാന്ത കുമാർ ദസരി എന്നിവർ ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ രേഖപ്പെടുത്തി.









