സൽമാനിയ ബ്ലഡ് ബാങ്ക് നേരിട്ടുകൊണ്ടിരിക്കുന്ന രക്തദൗർലഭ്യം പരിഹരിക്കുകയെന്ന ലക്ഷ്യത്തോടെ പീപ്പിൾസ് ഫോറം, ബഹ്‌റൈൻ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു

മനാമ: സൽമാനിയാ മെഡിക്കൽ കോംപ്ലക്സിലെ ബ്ലഡ് ബാങ്ക് നിലവിൽ നേരിട്ട്കൊണ്ടിരിക്കുന്ന രക്തത്തിന്റെ ദൗർലഭ്യത പരിഹരിക്കുകയെന്ന ലക്ഷ്യത്തോടെ പീപ്പിൾസ് ഫോറം ബഹ്‌റൈനും, ഷിഫാ അൽജസീറയും സംയുക്തമായി രക്തദാന ക്യാമ്പ് സംഘടിപിച്ചു.


സൽമാനിയാ ബ്ലഡ് ബാങ്കിൽ വച്ചു പീപ്പിൾസ് ഫോറം പ്രസിഡന്റ് ആസാദ് ജെ.പി യുടെ അദ്ധ്യക്ഷതയിൽ നടന്ന രക്തദാന ക്യാമ്പിന്റെ ഉത്‌ഘാടനം ഷിഫാ അൽജസിറാ മെഡിക്കൽ ഡയറക്ടർ ഡോ. സൽ‍മാൻ അലി ഗരീബ് ഉത്‌ഘാടനം നിർവഹിച്ചു. സാമൂഹിക പ്രവർത്തകരായ സുബൈർ കണ്ണൂർ, കെ.റ്റി. സലിം, ചെമ്പൻ ജലീൽ, രാജേഷ്, സിബിൻ സലിം എന്നിവർ ഉൾപ്പടെ നൂറിൽ പരം പേർ പങ്കെടുത്തു. രക്തദാനം ചെയ്തവർക്ക് ഷിഫാ അൽജസിറ ഏർപ്പെടുത്തിയ പ്രത്യക സൗജന്യ പരിശോധനാ കാർഡുകളും വിതരണം ചെയ്തു. പ്രതികൂല കാലാവസ്ഥയിലും രക്തദാനം നിർവഹിക്കുവാൻ സന്മനസ്സു കാണിച്ച എല്ലാ അംഗങ്ങൾക്കും നന്ദി അറിയിക്കുന്നതായി പീപ്പിൾസ് ഫോറം മുഖ്യ രക്ഷാധികാരി പമ്പാവാസൻ നായർ അറിയിച്ചു. വൈസ് പ്രസിഡന്റ് ജയശീൽ, ശ്രീജൻ, അസ്സി: സെക്രട്ടറി ശങ്കുണ്ണി, അസ്സി: ട്രഷറർ ദിലീപ്, മറ്റ് എക്സിക്യൂട്ടീവ് അംഗങ്ങളായ മാത്യു, ഷാഫി, അൻസാർ, വനിതാ അംഗം ഡോ. ആദിത്യാ ദിനു എന്നിവർ രക്തധാന ക്യാമ്പിന് നേതൃത്വം വഹിച്ചു.