ബ്ലഡ്‌ ഡോണേഴ്സ് കേരളാ ബഹ്‌റൈൻ ചാപ്റ്റർ ഇടപ്പാളയം ബഹ്‌റൈൻ ചാപ്റ്ററുമായി സഹകരിച്ചു രക്തദാന ക്യാമ്പ് നടത്തി

മനാമ: ബ്ലഡ് ഡോണേഴ്സ് കേരള (ബി.ഡി.കെ) ബഹ്‌റൈൻ ചാപ്റ്റർ ഈ വർഷത്തെ അഞ്ചാമത്തെ (5) രക്തദാന ക്യാമ്പ്  ഇടപ്പാളയം ബഹ്‌റൈൻ ചാപ്റ്ററുമായി   സഹകരിച്ചു കിങ്ങ് ഹമദ് ഹോസ്പിറ്റലിൽ വെച്ചു നടത്തി.

സുമനസ്സുകളുടെ മഹനീയ സാന്നിദ്ധ്യം കൊണ്ട് ധന്യമായി  തീർന്ന  ക്യാമ്പിൽ  അറുപത്തിയഞ്ചോളം  പേർ  രക്തം  ദാനം  നടത്തി. ഇടപ്പാളയം ബഹ്‌റൈൻ ചാപ്റ്റർ ഭാരവാഹികളായ വിനീഷ് കേശവൻ ( സെക്രട്ടറി ), രമേഷ് കുമാർ ( വൈസ് പ്രസിഡണ്ട് ), സനാഫ് റഹ്മാൻ ( ജോയിന്റ് സെക്രട്ടറി ), രതീഷ് സുകുമാരൻ (ട്രഷറർ) എക്സിക്യൂട്ടീവ് അംഗങ്ങൾ ഫൈസൽ തട്ടാംപടി, ഗഫൂർ, ഗഫൂർ കണ്ടനകം മനോജ്, ഷാജി, വിനോദ്, പ്രതീഷ്, ദീപു ബി.ഡി.കെ പ്രസിഡന്റ്‌ ഗംഗൻ തൃക്കരിപ്പൂർ, ജനറൽ സെക്രട്ടറി റോജി ജോൺ, ട്രെഷറർ ഫിലിപ്പ് വർഗീസ്, വൈസ് പ്രെസിഡന്റ്‌ സുരേഷ് പുത്തൻവിളയിൽ, ജോയിന്റ് സെക്രട്ടറി  സിജോ ജോസ്, രെമ്യ ഗിരീഷ്, ലേഡീസ്  വിങ്ങ് കോർഡിനേറ്റർ, രേഷ്മ ഗിരീഷ്   മറ്റു എക്സിക്യൂട്ടീവ് അംഗങ്ങൾ ആയ, സുനിൽ, ഗിരീഷ്, സാബു  അഗസ്റ്റിൻ, മനോജ്, ശ്രീജ ശ്രീധരൻ,   എന്നിവർ ക്യാമ്പിന് നേതൃത്വം നൽകി.