small icons
small icons

ബി.കെ.എസ് വനിതാവേദിയുടെ ആഭിമുഖ്യത്തിൽ ‘ബേക്ക് & ബ്ലൂം’ കേക്ക് ബേക്കിംഗ് ക്ലാസ് സംഘടിപ്പിച്ചു

New Project (16)

മനാമ: ബഹ്‌റൈൻ കേരളീയ സമാജം വനിതാവേദിയുടെ ആഭിമുഖ്യത്തിൽ ‘ബേക്ക് & ബ്ലൂം’ എന്ന പേരിൽ കേക്ക് നിർമ്മാണ ക്ലാസ് സംഘടിപ്പിച്ചു . ബഹ്‌റൈൻ കേരളീയ സമാജത്തിൽ നടന്ന പരിപാടിയിൽ സൂര്യ രാജേഷ് കേക്ക് ബേക്കിംഗ് ക്ലാസുകൾക്ക് നേതൃത്വം നൽകി. സ്ത്രീകളും കുട്ടികളുമടക്കം നിരവധി പേർ പങ്കെടുത്ത ക്ലാസിൽ, കേക്ക് നിർമ്മാണത്തിലെ വിവിധ നൂതന സാങ്കേതിക വിദ്യകളും എളുപ്പവഴികളും പരിചയപ്പെടുത്തി.

ചടങ്ങിൽ വെച്ച് ബഹ്‌റൈൻ സാമൂഹിക വികസന മന്ത്രാലയത്തിന്റെ മികച്ച തെറാപ്പിസ്റ്റിനുള്ള പുരസ്കാരം നേടിയ ബിഹേവിയർ തെറാപ്പിസ്റ്റും അധ്യാപികയുമായ നിഷ ദിലീഷിനെ സമാജം വനിതാവേദി ആദരിച്ചു .സമാജം വൈസ് പ്രസിഡന്റ് ദേവദാസ് കുന്നത്ത് സാഹിത്യ വിഭാഗം സെക്രട്ടറി വിനയചന്ദ്രൻ നായർ, വനിതാവേദി പ്രസിഡന്റ് മോഹിനി തോമസ്, സെക്രട്ടറി നിമ്മി റോഷൻ തുടങ്ങിയവർ ചടങ്ങിൽ സന്നിഹിതരായിരുന്നു. ഉമ ഉദയൻ, സൈറ പ്രമോദ് എന്നിവർ ഏകോപനം നിർവ്വഹിച്ചു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!