ഇരു വൃക്കകളും തകരാറിലായ പ്രവാസി യുവാവ് സുമനസുകളുടെ സഹായം തേടുന്നു

aboo

മനാമ: ഇരു വൃക്കകളും തകരാറിലായ ബഹ്‌റൈൻ പ്രവാസി യുവാവ് സുമനസുകളുടെ കാരുണ്യം തേടുന്നു. കുറ്റിപ്പുറം കൊളത്തോൾ മദ്റസപ്പടിയിലെ പേഴുംകാട്ടിൽ അബൂബക്കർ എന്ന കുഞ്ഞിപ്പുവാണ്(38) സഹായം തേടുന്നത്. മനാമ ഫിഷ് പാർക്കിന് സമീപം മൊബൈൽ ഫോൺ കടയിൽ ജോലി ചെയ്തു കൊണ്ടിരിക്കെയാണ് രോഗം ഗുരുതരമായി ബാധിച്ചത്. ജോലി ചെയ്യാൻ പ്രയാസമായതിനെ തുടർന്ന് സുഹൃത്തുക്കൾ ചേർന്ന് നാട്ടിലേക്ക് അയക്കുകയായിരുന്നു. നാട്ടിലെത്തിയ അബൂബക്കർ കോഴിക്കോട് ഇഖ്‌റ ആശുപത്രിയിൽ ചികിത്സ തേടിയ ശേഷം വിദഗ്ധ ചികിത്സക്കായി കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. ഇപ്പോൾ മെഡിക്കൽ കോളേജിൽ തീവ്ര പരിചരണ വിഭാഗത്തിലാണ്. ഭാര്യയും 11, 3, 1 വയസുകൾ പ്രായമുള്ള മൂന്ന് കുട്ടികളും മാത്രമുള്ള കുടുംബത്തിന് വൃക്ക മാറ്റി വെക്കൽ വലിയ സാമ്പത്തിക ബാധ്യതയായി തീർന്നിരിക്കുകയാണ്. 40 ലക്ഷം രൂപയോളം ചികിത്സ ചെലവിനായി പണം സ്വരൂപിക്കാൻ ജനപ്രതിനിധികളും നാട്ടുകാരും സുഹൃത്തുക്കളും ചേർന്ന് ചികിത്സാ സഹായ സമിതി രൂപവത്കരിച്ചു.

കുറ്റിപ്പുറം കാനറാ ബാങ്ക് സമിതിയുടെ പേരിൽ തുടങ്ങിയ അക്കൗണ്ട് വിവരങ്ങൾ ചുവടെ:

Account Number: 3909101005760
IFSC CNBR0003909
ഫോൺ: +91 9656002600, +91 9497740212

ബഹ്‌റൈനിൽ ബന്ധപ്പെടാവുന്നവർ: Nizam- +973 33748779, Shanavas- +973 35190348

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!