മനാമ: ബഹ്‌റൈന്‍ ഇന്ത്യന്‍ സലഫി സെന്‍റെറിന്‍റെ ആഭിമിഖ്യത്തില്‍ ഹൂറ സെന്‍റെറില്‍ (ബറക ബില്‍ഡിംഗ്) ഖുര്‍ആന്‍ ഹദീസ് ക്ലാസ്സുകള്‍ക്ക് തുടക്കമായി. ഇതിന്‍റെ ഭാഗമായി നടന്ന സംഗമത്തില്‍ ഖുര്‍ആന്‍ പഠനം, മനനം,ഗഹനം എന്ന വിഷയത്തെ ആസ്പതമാക്കി അബ്ദുറസാഖ് കൊടുവള്ളിയും, ഖുര്‍ആന്‍ അക്ഷരങ്ങളിലൂടെ എന്ന വിഷയത്തെ അധികരിച്ചു ബഷീര്‍ മദനിയും ക്ലാസ്സെടുത്തു. മൂന്നു മാസത്തിനകം അറബി അക്ഷരങ്ങള്‍ ഹൃദിസ്ഥമാക്കി ഖുര്‍ആന്‍ തെറ്റുകൂടാതെ പാരായണം ചെയ്യുവാന്‍ ഉതകുന്ന രീതിയിലുള്ള പഠന രീതി ആവിഷ്കരിച്ചതായി സംഘാടകര്‍ അറിയിച്ചു. എല്ലാ വെള്ളിയാഴ്ച ഹൂറ സെന്‍റെറിലും, തിങ്കള്‍, ചൊവ്വ ദിവസങ്ങളില്‍ യഥാക്രമം ഉമ്മുല്‍ഹസം, മനാമ എന്നിവിടങ്ങളിലും ക്ലാസുകള്‍ ഉണ്ടായിരിക്കുന്നതാണ്. സെന്‍റെര്‍ പ്രസിഡന്‍റ് ശഹുല്‍ ഹമീദിന്‍റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന സംഗമത്തില്‍ ഇലിയാസ് കക്കയം സ്വാഗതവും അഷ്‌റഫ് പൂനൂര്‍ നന്ദിയും പറഞ്ഞു. കൂടുതല്‍ വിവരങ്ങള്‍ക്ക്. 39800564, 35509112 എന്നീ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്.