ഷേഖ് ഇസ ബിൻ സൽമാൻ ഹൈവേയിലുണ്ടായ അപകടത്തിൽ ബൈക്ക് യാത്രക്കാരൻ മരിച്ചു

മനാമ : മോട്ടോർ ബൈക്ക് വഴിയരികിൽ പാർക്ക് ചെയ്തിരിക്കുന്ന കാറിലിടിച്ചുണ്ടായ അപകടത്തിൽ ഒരാൾ മരിച്ചു. ഷേഖ് ഇസ ബിൻ സൽമാൻ ഹൈവേയിലാണ് അപകടം ഉണ്ടായത്. മോട്ടോർ ബൈക്ക് കാറിലിടിച്ച് തെറിച്ച് റോഡിലൂടെ പോയ മിനി ബസിൽ ഇടിക്കുകയായിരുന്നു. ബഹ്റൈൻ പൗരനായ മഹമൂദ് സൽമാൻ (30) ആണ് മരിച്ചത്.

മിനി ബസ് അപകടത്തിൽ മരണപ്പെട്ട യുവാവിന്റെ ശരീരത്തിലുടെ കയറിയിറങ്ങുകയായിരുന്നുവെന്ന് ദൃക്സാക്ഷികൾ പറയുന്നു. അപകടത്തിൽ ബൈക്ക് പൂർണ്ണമായും നശിച്ചു.