വിദ്യാർത്ഥിയെ പ്ലാസ്റ്റിക് സ്റ്റിക്കിനടിച്ച അദ്ധ്യാപികയ്ക്കെതിരെ നടപടി

മനാമ : ക്ലാസ് മുറികളിൽ കുട്ടികളെ മാനസികമായും ശാരീരികമായും ഉപദ്രവിക്കുന്ന അധ്യാപകർക്കെതിരെ ശക്തമായ നടപടികൾ സ്വീകരിക്കാൻ നടപടി. കുട്ടികൾക്ക് ബാല്യകാലത്ത് ഉണ്ടാകുന്ന മാനസിക വേദനകൾ അവരുടെ സ്വഭാവ രൂപികരണത്തേയും ഭാവിയേയും ബാധിക്കും എന്ന മനശാസ്ത്ര പഠനത്തെ മുൻനിർത്തിയാണ് തീരുമാനം. ബഹ്റൈൻ പൗരനായ അഹമദ് അൽ ഗോമൈശിന്റെ പരാതിയെ തുടർന്നാണ് നടപടി. ഇദ്ദേഹത്തിന്റെ 11 വയസ്സ് പ്രായമുള്ള കുട്ടിയെ അധ്യാപിക പ്ലാസ്റ്റിക് സ്റ്റിക്ക് കൊണ്ട് അടിച്ചതിനെ തുടർന്ന് കൊടുത്ത പരാതിയിലാണ് ചർച്ച ആരംഭിച്ചത്.ഈ അധ്യാപിയ്ക്കെതിരെ അധികൃതർ നടപടി സ്വീകരിക്കുകയും ചെയ്തു.

സിത്രയിലെ ഒരു പ്രൈമറി സ്കൂൾ അധ്യാപികയ്ക്കെതിരെ ആയിരുന്നു പരാതി. ഇത്തരത്തിലുള്ള പീഡനങ്ങൾ കുട്ടിയുടെ മാനസികാരോഗ്യത്തെ തകരാറിലാക്കിയതായും കുട്ടിയുടെ പിതാവ് പറയുന്നു.