bahrainvartha-official-logo
Search
Close this search box.

ജഅഫരി വഖ്ഫ് ഡയറക്ടറേറ്റിലെ ഉദ്യോഗസ്ഥർ ബനീ ജംമ്രയിലെ നശിപ്പിക്കപ്പെട്ട പള്ളികൾ പരിശോധിച്ചു

mos2

മനാമ: ബനീ ജംമ്രയിലെ നശിപ്പിക്കപ്പെട്ട രണ്ട് പള്ളികൾ ജഅഫരി വഖ്ഫ് ഡയറക്ടറേറ്റിലെ ഉദ്യോഗസ്ഥർ സന്ദർശിച്ചു. സോഷ്യൽ മീഡിയയിൽ വൈറലായ ഒരു വീഡിയോയെ തുടർന്നാണ് ഇന്നലെ ഉദ്യോഗസ്ഥർ പള്ളി സന്ദർശിച്ചത്. വീഡിയോയിൽ പ്രാർത്ഥനാ പുസ്തകങ്ങൾ നിലത്ത് ചിതറിക്കിടക്കുന്നതായും സ്വത്തുകൾക്ക് കേടുപാടുകൾ സംഭവിച്ചതായും കാണിച്ചിരുന്നു. സംഭവത്തെക്കുറിച്ച് താമസക്കാർ വടക്കൻ ഗവർണറേറ്റ് സെക്യൂരിറ്റി ഡയറക്ടറേറ്റിനെ അറിയിച്ചിരുന്നു. പള്ളി, മഅതാംസ് അഫയേഴ്‌സ് കമ്മിറ്റി ചെയർമാനായ അബ്ദുൽജലീൽ അൽ ഓവനതിയും കമ്മിറ്റി അംഗം അബ്ദുൽമജീദ് അൽ സിത്രിയും ജനറൽ സെക്രട്ടേറിയറ്റ് ഉദ്യോഗസ്ഥരും ഇരു പള്ളികളും സന്ദർശിച്ച് സംഭവങ്ങളെക്കുറിച്ച് റിപ്പോർട്ട് തയ്യാറാക്കിയിട്ടുണ്ട്. അൽ ഈദ് പള്ളിയിലെയും അൽ ഷൻബാരിയ പള്ളിയിലെയും അട്ടിമറിയെ “കുട്ടികൾ നശിപ്പിക്കുന്ന പ്രവർത്തനം” എന്ന് വിശേഷിപ്പിച്ചു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!