പ്രവാചക അനുയായികളെ അപകീർത്തിപ്പെടുത്തിയ പ്രതിക്ക് ഒരു വർഷം തടവ്

മനാമ: പ്രവാചക അനുയായികളെ അപകീർത്തിപ്പെടുത്തിയ പ്രതിക്ക് ഒരു വർഷം തടവ് ശിക്ഷ വിധിച്ചു. ഇസ്‌ലാമിന്റെ ആദ്യകാലത്തെ ഖലീഫമാരടക്കമുള്ള പ്രവാചക അനുയായികളെയാണ് പ്രതി പൊതു വേദിയിൽ അധിക്ഷേപിച്ചത്. മാനനഷ്ടക്കേസിൽ കുറ്റക്കാരനാണെന്ന് കണ്ടെത്തിയ ഇയാളെ ലോവർ ക്രിമിനൽ കോടതി ഇന്നലെ 12 മാസം ജയിലിലടക്കാൻ വിധിച്ചു.