മനാമ: ബഹ്‌റൈൻ സ്ത്രീകൾക്ക് അവരുടെ വിദേശികളായ ഭർത്താക്കന്മാരെ സ്പോൺസർ ചെയ്യാനുള്ള അവകാശം നൽകാനുള്ള നിർദ്ദേശം അഞ്ച് എംപിമാർ പാർലമെന്റിൽ സമർപ്പിച്ചു. ബഹ്‌റൈൻ കുടുംബത്തിന് വളരെയധികം പ്രാധാന്യം നല്കുന്ന രാജ്യമാണെന്നും നിയമങ്ങൾ നടപ്പിലാക്കുന്നതിലൂടെ അവകാശങ്ങൾ പരിരക്ഷിക്കുകയും അതിന്റെ സുരക്ഷയും സ്ഥിരതയും ഉറപ്പാക്കാൻ സാധിക്കുമെന്നും എംപിമാർ പാർലമെന്റിൽ സമർപ്പിച്ച നിർദ്ദേശത്തിലൂടെ അവകാശപ്പെട്ടു. ബഹ്‌റൈൻ സ്ത്രീകളെ ജന്മനാട്ടിൽ നിന്ന് പുറത്തുപോകുന്നതിൽ നിന്ന് സംരക്ഷിക്കുന്നതിനാണ് ഈ നിർദ്ദേശം ലക്ഷ്യമിടുന്നത്