ബഹ്റൈൻ കെ.സി.ഇ.സി യുടെ പ്രവര്‍ത്തന ഉദ്ഘാടനം നടന്നു

മനാമ: ബഹറനിലെ ക്രിസ്ത്യന്‍ എപ്പിസ്കോപ്പല്‍ സഭകളുടെ കൂട്ടായ്മയായ കേരള ക്രിസ്ത്യന്‍ എക്യൂമിനിക്കല്‍ കൗണ്‍സിലിന്റെ (കെ. സി. ഇ. സി.) 2019-20 പ്രവര്‍ത്തനങ്ങളുടെ ഉദ്ഘാടനം 2019 ജൂലൈ 9, വൈകിട്ട് 8.00 ന്‌ കേരളാ കത്തോലിക്ക് അസോസിയേഷന്‍ (കെ.സി.എ.) ആഡിറ്റോറിയത്തില്‍ വച്ച് നടത്തി. പ്രസിഡണ്ട് റവ. ഫാദര്‍ ഷാജി ചാക്കോയുടെ അദ്ധ്യക്ഷതയില്‍ കൂടിയ ഉദ്ഘാടന സമ്മേളനത്തിന്‌ ജനറല്‍ സെക്രട്ടറി ശ്രീമതി ജോ തോമസ് സ്വാഗതം അര്‍പ്പിച്ചു. പുതിയ ഭാരവാഹികളുടെ സമര്‍പ്പണ ശുശ്രൂഷയോടെ ആരംഭിച്ച ചടങ്ങിന്‌ ആംഗ്ലിക്കൻ സഭയുടെ ഗൾഫ്‌ & സൈപ്രസ്‌ മേഖലകളുടെ ചുമതലയുള്ള ആർച്ച്‌ ഡീക്കനായ ബഹു. ഡോ. ബിൽ ഷെവാർട്ട്സ്‌ ഒ.ബി.ഇ. മുഖ്യ അഥിതി ആയിരുന്നു.

പ്രവര്‍ത്തന വര്‍ഷത്തിലെ “തീം”, “ലോഗോ” എന്നിവയുടെ പ്രകാശനവും, അവയുടെ മത്സരത്തിലൂടെ ഒന്നാം സ്ഥാനം കരസ്തമാക്കിയ തോമസ് വൈദ്യന്‍, നിര്‍മല ജോസ് എന്നിവര്‍ക്കും മുഖ്യ അഥിതി ഡോ. ബിൽ ഷെവാർട്ട്സ്‌ ഒ.ബി.ഇ. കെ. സി. ഇ. സി.യുടെ ഉപഹാരങ്ങള്‍ നല്‍കി. കെ.സി.എ. പ്രതിനിധി പി.പി. ചാക്കുണ്ണി ആശംസകള്‍ അറിയിച്ചു. മനോഹരമായ ഗാനശുശ്രൂഷയ്ക്ക് ബഹറൈന്‍ മാര്‍ത്തോമ്മാ പാരീഷ് ക്വൊയര്‍ നേത്യത്വം നല്‍കി. മാത്യൂ എ. പി. നന്ദിയും അര്‍പ്പിച്ചു.