സെമിഫൈനലിൽ ഇന്ത്യയെ 18 റൺസിന് തോൽപിച്ച് ന്യൂസിലാൻഡ്‌ ലോകകപ്പ്‌ ഫൈനലിൽ

ഐ സി സി ക്രിക്കറ്റ് ലോകകപ്പിന്റെ സെമിഫൈനലിൽ ഇന്ത്യയെ 18 റൺസിന് പരാജയപ്പെടുുത്തി ന്യൂസിലാൻഡ്‌ ലോകകപ്പ്‌ ഫൈനലിൽ. രണ്ടാം ദിവസത്തിലേക്ക്‌ നീണ്ട മൽസരം ഇന്ത്യക്ക്‌ ഇന്ന് തകർച്ചയോടെ ആയിരുന്നു തുടക്കം. രോഹിതും രാഹുലും കോഹ്‌ലിയും ഒരു റൺ എടുത്ത്‌ പവലിയനിലേക്ക്‌ മറങ്ങിയപ്പോൾ ഇന്ത്യൻ ആരാധകരുടെ പ്രതീക്ഷകൾ തകർന്നിരുന്നു. എന്നാൽ ധോണിയും ജഡേജയും ക്രീസിൽ എത്തിയതോടെ വീണ്ടും പ്രതീക്ഷകൾക്ക്‌ ജീവൻ വച്ചു. ധോണി 50 ഉം ജഡേജ 77 ഉം റൺ എടുത്തു.

 

സ്കോർ : ന്യുസിലാന്റ്‌ : 239/8

ഇന്ത്യ : 221