കണ്ണൂർ: കുവൈത്തിൽ നിന്നും കണ്ണൂർ ഇറങ്ങിയ ഇൻഡിഗോ എയർലൈനിൽ നിന്നും പുറത്ത് ഇറങ്ങാനാവാതെ യാത്രക്കാർ വലഞ്ഞു. ഫൈറ്റിനെ തേനീച്ച വലയം വച്ചതാണ് കാരണം, ഏറെ നേരം കാത്തു നിന്നിട്ടും തേനീച്ച കൂട്ടം വിട്ടു പോയില്ല , ഒടുവിൽ വലിയ്യ ഒരു മഴ വന്നതോടെ അപ്രത്യക്ഷമാവുകയായിരുന്നുു. എന്നാൽ ശക്തിയായ മഴ കാരണം വിമാനത്തിന്റെ വാതിൽ തുറക്കാനാവാതെ വീണ്ടും 15 മിനുട്ട് കാത്തു നിൽക്കണ്ടി വന്നു. എന്നാൽ മഴ നിലച്ചതും വീണ്ടും തേനീച്ച എത്തി. അങ്ങനെ വിമാനത്തിന്റ വലത് വശം ഡോർ വഴി ആളുകൾ ഇറങ്ങി. തേനീച്ച കാരണം ഏകദേശം ഒരു മണിക്കൂർ വൈകിയാണ് യാത്രക്കാർ പുറത്ത് ഇറങ്ങിയത്.