മനാമ: ബഹ്റൈൻ കേരളീയ സമാജം സാഹിത്യ വേദിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന ഖസാക്കിന്റെ ഇതിഹാസം സുവർണ്ണ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി ചിത്രകലാ ക്ലബ്ബുമായി സഹകരിച്ച് നടത്തുന്ന കവർ ചിത്രരചനാ – കാർട്ടൂൺ മത്സരങ്ങളായ “വരമേള ” നാളെ രാവിലെ പത്ത് മണിക്ക് സമാജത്തിൽ വെച്ച് നടത്തുമെന്നു സമാജം പ്രസിഡന്റ് രാധാകൃഷ്ണ പിള്ള , ജനറല്‍സെക്രട്ടറി എം പി രഘു എന്നിവര്‍ അറിയിച്ചു.
ഖസാക്കിന്റെ ഇതിഹാസം എന്ന നോവലിന്റെ കവർ ചിത്രവും ആനൂക്കാലിക വിഷയത്തിലുള്ള കാർട്ടൂണുമാണ് വരയ്ക്കേണ്ടത്.
മുതിർന്നവർക്കും കുട്ടികൾക്കും ഈ മത്സരത്തിൽ പങ്കെടുക്കാമെന്ന് സംഘാടകർ അറിയിച്ചു.
പങ്കെടുക്കാൻ താത്പര്യമുള്ളവർക്ക് ഇന്ന് രാത്രി 10 മണി വരെ പേര് നൽകാം.
മത്സരത്തിൽ പങ്കെടുക്കുന്നവരുടെ രചനകളുടെ പ്രദർശനവും സമ്മാന വിതരണവും 25 ന് നടത്തുന്നതാണ്. കൂടുതൽ വിവരങ്ങൾക്ക് ബിജു എം.സതീഷ് 36045442 ഹരീഷ് മേനോൻ 33988196