മക്ക: ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് ഹാജിമാർ മക്കയിലെത്തി തുടങ്ങിയതോടെ മക്കാ കെഎംസിസി വനിതാ വളണ്ടിയർമാരും സേവന രംഗത്ത് സജീവമായി. കാക്കിയയിലെ ഹൗസ് കയർ ഓഡിറ്റോറിയത്തില്‍ സംഘടിപ്പിച്ച മക്കാ കെ എം സി സി വനിതാ വളണ്ടിയർ മീറ്റ് മക്കകെഎം സിസിപ്രസിഡന്റ് കുഞ്ഞി മോന്‍ കാക്കിയ്യ ഉത്‌ഘാടനം ചെയ്‌തു. വനിത വളണ്ടിയർ അംഗങ്ങൾ വഴി തെറ്റുന്ന ഹാജിമാർക്ക് വഴികാണിച്ചു കൊടുത്തും, പ്രായംചെന്ന ഹജ്ജുമ്മമാരേ ഉംറചെയ്യുന്നതിന് സഹായികുകയും, രോഗികളായ ഹാജിമാർക്ക് വേണ്ട സഹായങ്ങൾ ചെയ്തുകൊടുത്തും ജിദ്ദ വഴിയും, മദീനവഴിയും എത്തുന്ന ഹാജിമാർക്ക് ഭക്ഷണംവിതരണം ചെയ്യുന്നതിനും, മക്കയിലേ വിവിധ ഹോസ്പിറ്റലുകൾ കേന്ദ്രീകരിച്ചും, ഗ്രീൻകാറ്റ്വഗറി , അസീസീയ കാറ്റ്വഗറി കേന്ദ്രീകരിച്ചുമായിരിക്കും ഇവരുടെ പ്രവർത്തനം.
ഹജ്ജ് സെൽ വനിത ചെയർമാനായി സുഹ്‌റാ മൊയ്‌തീന്‍ കുട്ടി, കണ്‍വീനറായി സുബൈദമുബാറക്ക്, വളണ്ടിയർ കേപ്‌റ്റനായി സുലൈഖാ അബ്‌ദുന്നാസർ , ചീഫ് കോഡിനേറ്ററായി, സൈഫുന്നീസ അബ്ദുൽമജീദ്, ഹറം കാറ്റ്വഗറി റനാ ഫാത്തിമ, ഫാത്തിമറഷിൻ, അസീസിയ കാറ്റ്വഗറി – ഫാത്തിമജന്ന, ജാസ്മിൻസംസം, മെഡിക്കകൽ വിംഗ്- സമീന ബഷീർ, ഹിബബഷീർ, വിവിധ സംസ്ഥാനങ്ങളുടെ കോഡിനേറ്റർ, മീനാബീഗം,. സ്വീകരണം ; ജിൻസിയ്യ, ഫാത്തിമ അബ്ദുള്ള, റുഖിയ്യ മുസ്സ, ഭക്ഷണ വിതരണം, സെഫുന്നീസ അബ്ദുറഹിമാൻ, ബീവിനൗഷാദ്, ഫെബി മുബാറക്ക്, വിദ്യാർത്ഥി കോഡിനേറ്റർ, സഫ അബ്ദുനാസർ, ഈവിങ്ങുകൾക്ക് കീഴിലായിരികും വനിതാവളണ്ടിയർ മാരുടെ സേവനപ്രവർത്തനം. “സേവനത്തിന് ഒരുങ്ങുന്ന വളണ്ടിയർ” എന്ന വിഷയത്തിൽ ഫാത്തിമ ജന്ന ക്ലാസ്എടുത്തു.സൗദി നേഷണൽ ഹജ്ജ്സെൽ ജനറൽ കൺവീനർ മുജീബ്പുക്കോട്ടൂർ മുഖ്യപ്രഭാഷണം നടത്തി, ഹംസ മണ്ണാ൪മല, നാസർ കിൻസാറ, മുസ്തഫ പട്ടാമ്പി, കുഞ്ഞാപ്പ പുക്കോട്ടൂർ, മുഹമ്മത്ഷ, മൊയ്തിൻകുട്ടി കോഡുർ, സുഹ്റ മൊയ്തീൻകുട്ടി, സുബൈദ മുബാറക്ക്, സുലൈഖ അബ്ദുനാസർ, സെഫുന്നീസ അബ്ദു റഹിമാൻ, എന്നിവർ പ്രസംഗിച്ചു, മക്ക കെഎംസിസി ട്രഷറർ സുലൈമാൻ മാളിയേക്കൽ സ്വാഗതവും ഹംസ സലാം നന്ദിയുംപറഞ്ഞു.