പ്രവാസികൾക്ക് സൗജന്യ സേവനവുമായി നോർക്ക റൂട്ട്സ് എമർജൻസി ആംബുലൻസ് സർവീസ്

norka

തിരുവനന്തപുരം: പ്രവാസികൾക്ക് ആശ്വാസമായി നോർക്ക റൂട്ട്സിന്‍റെ സൗജന്യ എമർജൻസി ആംബുലൻസ് സർവീസ്. നോർക്ക റൂട്ട്സ് ഇന്ത്യൻ മെഡിക്കൽ അസോസിയേഷനുമായി സഹകരിച്ച് പ്രവാസികൾക്കായി രൂപീകരിച്ച ക്ഷേമ പദ്ധതിയാണ് നോർക്ക എമർജൻസി ആംബുലൻസ് സർവീസ്. കഴിഞ്ഞ ഒരു വർഷത്തിനിടെ വിദേശ രാജ്യങ്ങളിൽ വെച്ച് മരിച്ച 187 മലയാളികളുടെ മൃതദേഹങ്ങളാണ് കേരളത്തിലെ വിവിധ വിമാനത്താവളങ്ങളിൽനിന്ന് ഇത്തരത്തിൽ സൗജന്യമായി വീടുകളിൽ എത്തിച്ചത്.

വിദേശ രാജ്യങ്ങളിൽവെച്ച് മരിക്കുന്നവരുടെ മൃതദ്ദേഹങ്ങൾ തിരുവന്തപുരം, കൊച്ചി, കോഴിക്കോട്, കണ്ണൂർ എന്നീ വിമാനത്താവളങ്ങളിൽനിന്ന് സൗജന്യമായി വീടുകളിലെത്തിക്കുന്നതാണ് പദ്ധതിയുടെ ലക്ഷ്യം. രോഗബാധിതരായിനാടുകളിലേക്ക് മടങ്ങേണ്ടിവരുന്ന പ്രവാസികളെ കേരളത്തിലെ വിമാനത്താവളങ്ങളിൽ നിന്നും വീട്ടിലോ ആശുപത്രിയിലോ എത്തിക്കുന്നതിനും നോർക്കയുടെ സൗജന്യ ആംബുലൻസ് സേവനം ഉപയോഗപ്പെടുത്താവുന്നതാണ്. ബഹ്റൈൻ, ഷിക്കാഗോ, കൊളംബോ, ദമാം, ദോഹ, ദുബായ്, കുവൈത്ത്, ലണ്ടന്‍, സൗദി അറേബ്യ, മസ്ക്കത്ത്, സ്വിറ്റ്സര്‍ലന്‍റ്, ഒമാന്‍, ഖത്തര്‍, ഷാര്‍ജ, സൗത്ത് ആഫ്രിക്ക, സൂഡാന്‍, ഇന്ത്യോനീഷ്യ തുടങ്ങി ലോകത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ നിന്നും പ്രവാസികളുടെ ഭൗതിക ശരീരം നോർക്ക എമർജൻസി ആംബുലൻസ് നാട്ടിലെത്തിച്ചിട്ടുണ്ട്. ഈ സേവനം ആവശ്യമുള്ളവർക്ക്‌ നോർക്ക റൂട്സിന്റെ 8802012345 എന്ന നമ്പറിലോ norkaemergencyambulance@gmail.com എന്ന ഈമെയിലിലോ ബന്ധപ്പെടാവുന്നതാണ്.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!