തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജിൽ സംഘര്‍ഷം; വിദ്യാര്‍ത്ഥിക്ക് കുത്തേറ്റു

തിരുവനന്തപുരം: യൂണിവേഴ്സിറ്റി കോളേജില്‍ വിദ്യാര്‍ത്ഥികള്‍ തമ്മിലുണ്ടായ സംഘര്‍ഷത്തില്‍ ഒരാള്‍ക്ക് കുത്തേറ്റു. മൂന്നാം വര്‍ഷ ബിരുദ വിദ്യാര്‍ത്ഥി അഖിലിനാണ് കുത്തേറ്റത്. ഇയാളെ ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഹിസറ്ററി വിഭാഗത്തിലെ വിദ്യാര്‍ത്ഥികള്‍ തമ്മിലാണ് ഏറ്റുമുട്ടലുണ്ടായത്. രണ്ട് ദിവസം മുമ്പും ഇവിടെ വിദ്യാര്‍ത്ഥികള്‍ ഏറ്റുമുട്ടിയിരുന്നു.ആറ്റുകാല്‍ സ്വദേശിയാണ് പരുക്കേറ്റ അഖില്‍. സംഭവത്തെക്കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല