മനാമ: സനബീസിലെ വീടിനുള്ളിൽ നിന്ന് ഇന്നലെ ബഹ്‌റൈനി വൃദ്ധന്റെ അഴുകിയ മൃതദേഹം കണ്ടെത്തി. കുറഞ്ഞത് 10 ദിവസം മുമ്പ് സ്വാഭാവിക മരണം സംഭവിച്ച വൃദ്ധന്റെ മൃതദേഹമാണെന്ന് സംശയിക്കുന്നു. കാലങ്ങങ്ങളായി ഏകാന്ത ജീവിതം നയിക്കുന്ന ഈ വ്യക്തിക്ക് ദിവസങ്ങളോളം അപ്രത്യക്ഷമാകുന്ന ശീലമുണ്ടായിരുന്നു. അതിനാൽ കുടുംബം ഇദ്ദേഹത്തെ കാണാത്തതിനെത്തുടർന്ന് അന്വേഷിച്ചിരുന്നില്ല. ദിവസങ്ങളോളം കാണാതിരുന്നതിനാൽ മകൻ അദ്ദേഹത്തിന്റെ വീട്ടിൽ അന്വേഷിക്കുകയായിരുന്നു. വീടിന്റെ വാതിൽ അകത്ത് നിന്ന് പൂട്ടിയിട്ടിരിക്കുന്നതായി കണ്ട മകൻ മേൽക്കൂര വഴി അകത്ത് കയറിയപ്പോളാണ് സ്വീകരണമുറിയിൽ പിതാവിനെ മരിച്ച നിലയിൽ കണ്ടെത്തിയത്. മൃതദേഹം സൽമാനിയ മെഡിക്കൽ കോംപ്ലക്‌സ് മോർച്ചറിയിലേക്ക് മാറ്റി. ഇന്ന് സംസ്‌കരിക്കും.