ദുബായ്: യു എ ഇ യിൽ പൊടിപിടിച്ച കാറുകള്‍ പൊതുനിരത്തില്‍ പാര്‍ക്ക് ചെയ്താല്‍ ഇനിമുതൽ 500 ദിർഹം പിഴയടക്കേണ്ടിവരുമെന്ന് ദുബായ് മുനിസിപ്പാലിറ്റിയുടെ മുന്നറിയിപ്പ്. പൊടിപിടിച്ച കാറുകള്‍ കഴുകാതെ ദീര്‍ഘനാള്‍ പൊതുനിരത്തില്‍ നിർത്തിയിടുന്നത് നഗരത്തിന്റെ ഭംഗിയെ ബാധിക്കുമെന്നതിനാലാണ് മുനിസിപ്പാലിറ്റി കര്‍ശന നടപടിക്കൊരുങ്ങുന്നത്.
പൊടിപിടിച്ച വാഹനങ്ങൾ കണ്ടെത്തിയാൽ ആദ്യപടിയായി വാഹനത്തില്‍ നോട്ടീസ് പതിക്കും. പിന്നീട്ട് 15 ദിവസത്തെ സമയം വാഹന ഉടമയ്ക് നൽകും. ഇതിനുള്ളിൽ വാഹനം വൃത്തിയാക്കിയില്ലെങ്കില്‍ അടുത്തഘട്ടത്തില്‍ വാഹനം പിടിച്ചെടുക്കും. ഉടമസ്ഥര്‍ പിഴയടയ്ക്കാന്‍ തയ്യാറായില്ലെങ്കില്‍ നിയമപ്രകാരം മുനിസിപ്പാലിറ്റി അധികൃതർ വാഹനം ലേലം ചെയ്ത് വില്‍ക്കുന്നതായിരിക്കും.