ആറു വർഷത്തിനിടെ കുവൈത്തിൽ നിന്ന് 36000 ഇന്ത്യാക്കാരെ നാടുകടത്തി

ku1

കുവൈത്ത്: ആറു വർഷത്തിനിടെ കുവൈത്തിൽ നിന്ന് നാടുകടത്തിയ ഇന്ത്യാക്കാരുടെ എണ്ണം 36000 ആയി. 29000 പുരുഷന്മാരും 7000 സ്ത്രീകളും ഇതിൽ ഉൾപ്പെടുന്നു. തൊഴിൽനിയമവും താമസനിയമവും ലംഘിച്ചതിനാണ്​ കൂടുതൽ പേരെയും സ്വന്തം നാടുകളിലേക്ക്​ തിരിച്ചയച്ചത്​. കുവൈത്തിൽ നിന്ന് നാടുകടത്തിയ വിദേശികളിൽ ഏറ്റവും കൂടുതൽ ഇന്ത്യക്കാരാണ്. ഗുരുതരമായ കുറ്റകൃത്യങ്ങൾ ചെയ്​തവർ, ഗുരുതരമായ ഗതാഗതനിയമലംഘനം നടത്തിയവർ, സാമ്പത്തിക തട്ടിപ്പുകളും വഞ്ചനയും നടത്തിയവർ, യാചകർ എന്നിവരെയും നാടുകടത്തിയിട്ടുണ്ട്. വൈദ്യ പരിശോധനയിൽ പരാജയപ്പെട്ടവരെയും തിരിച്ചയച്ചിട്ടുണ്ട്​. കഴിഞ്ഞ വർഷം ആകെ 17000 പേരെയാണ്​ നാടുകടത്തിയത്​. നാടുകടത്തപ്പെട്ട സ്​ത്രീകളിൽ എത്യോപ്യക്കാരാണ് മുമ്പിൽ. 14000 എത്യോപ്യക്കാരാണ് നാടുകടത്തപ്പെട്ടത്.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!