മനാമ: മാതാ അമൃതാനന്ദമയി സേവാ സമിതിയുടെ ആഭിമുഖ്യത്തിൽ കർക്കിടക വാവിലെ പിതൃദർപണം ജൂലൈ 31 ബുധനാഴ്ച പുലർച്ചെ 4 മണിക്ക് അസ്‌റി കടപ്പുറത്തു വച്ച് നടത്തുമെന്ന് ഭാരവാഹികൾ അറിയിച്ചു. പങ്കെടുക്കാൻ താൽപര്യമുള്ളവർ മുൻകൂട്ടി പേര് രജിസ്ടർ ചെയ്യേണ്ടതാണ്. പേര് രജിസ്ടർ ചെയ്യുന്നവർക്ക് മാത്രമേ കർമത്തിൽ പങ്കെടുക്കാൻ കഴിയൂ.
രെജിസ്ട്രേഷന്: 39854242, 39494995, 39904069, 35497984 ,33393770 എന്നീ നമ്പറുകളിലോ massbahrain@gmail.com എന്ന മെയിലിലോ ബന്ധപ്പെടാം.
പേര് രെജിസ്റ്റർ ചെയ്തവർ രാവിലെ 3:30 am ന് അസ്റി കടപ്പുറത്ത് എത്തിച്ചേരേണ്ടതാണ്. മാത അമൃതാനന്ദമയി സേവാ സമിതി കഴിഞ്ഞ 5 വർഷമായി പിതൃദർപണത്തിനുള്ള സൗകര്യം തികച്ചും സൗജന്യമായി ഒരുക്കി വരുന്നുണ്ട് .