മനാമ: ഓൺലൈൻ ഡോക്യൂമെൻറ്സിൽ ഇ-സിഗ്‌നേച്ചറുകൾ ഉൾപ്പെടുത്തുന്നത് വർദ്ധിപ്പിക്കാൻ ഒരുങ്ങി ബഹ്‌റൈൻ. ഡോക്യൂമെന്റുകളുടെ പ്രാമാണീകരണം ഓൺലൈനിൽ ആരംഭിക്കാൻ പദ്ധതിയിടുന്നതായി ജസ്റ്റിസ്, ഇസ്ലാമിക് അഫയേഴ്‌സ് ആൻഡ് എൻഡോവ്‌മെൻറ് മന്ത്രാലയം അറിയിച്ചു. ഓൺലൈനിൽ പ്രോസസ്സ് ചെയ്യുന്ന ഇടപാടുകളിൽ ഇലക്ട്രോണിക് ഒപ്പുകളും മുദ്രയും ഉൾപ്പെടുത്തും. ഇലക്ട്രോണിക് ഓതെന്റിക്കേഷൻ ഇൻഫർമേഷൻ സിസ്റ്റത്തിന്റെ നിബന്ധനകളും വ്യവസ്ഥകളും വിശദീകരിക്കുന്ന ഉത്തരവ് മന്ത്രി ശൈഖ് ഖാലിദ് ബിൻ അലി അൽ ഖലീഫ ഇന്നലെ പുറപ്പെടുവിച്ചു. ഈ സംരംഭം പൗരന്മാർക്കും താമസക്കാർക്കും ബിസിനസ്സ് സമൂഹത്തിനും സേവനങ്ങൾ വർദ്ധിപ്പിക്കുകയും ആധുനിക സാങ്കേതികവിദ്യയിൽ തുടരുമ്പോൾ നിക്ഷേപം വർദ്ധിപ്പിക്കുകയും ചെയ്യുമെന്ന് മന്ത്രി പറഞ്ഞു.