മനാമ: ഒ.വി.വിജയന്റെ ഖസാക്കിന്റെ ഇതിഹാസം എന്ന നോവലിന്റെ സുവർണ്ണ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി ബഹ്റൈൻ കേരളീയ സമാജം സഹിത്യ വേദിയും സമാജം വായനശാലയും സംയുക്തമായി സംഘടിപ്പിക്കുന്ന വായന മത്സരം ജൂലൈ 19 വെള്ളിയാഴ്ച വൈകുന്നേരം 6 മണിക്ക് ബാബു രാജൻ ഹാളിൽ നടക്കും. പതിനെട്ടു വയസ്സിനു മുകളിൽ പ്രായമുള്ളവർക്കു വേണ്ടിയാണ് മത്സരം. പങ്കെടുക്കുവാനാഗ്രഹിക്കുന്നവർ ബുധനാഴ്ച വൈകിട്ട് 8 മണിക്ക് മുൻപായി പേര് രജിസ്റ്റർ ചെയ്യണം.
ഖസാക്കിന്റെ ഇതിഹാസം എന്ന നോവലിലെ തെരഞ്ഞെടുക്കുന്ന രണ്ടു പേജ് ആണ് വായിക്കേണ്ടത്. വായിക്കേണ്ട ഭാഗം മത്സരത്തിന്റെ തലേദിവസം വൈകിട്ട് 8 മണിക്ക് നറുക്കെടുപ്പിലൂടെ നൽകുന്നതാണ്. വായനാ പാടവത്തിന്റെയും അവതരണ ശൈലിയുടെയും അടിസ്ഥാനത്തിലായിരിക്കും വായന വിലയിരുത്തുന്നതെന്ന് സംഘാടകർ അറിയിച്ചു.
ആഘോഷത്തിന്റെ ഭാഗമായി മുതിർന്നവർക്കും കുട്ടികൾക്കും വേണ്ടിയുള്ള കവർ ചിത്രരചന, കാർട്ടൂൺ മത്സരങ്ങൾ വെള്ളിയാഴ്ച നടന്നു. മത്സരങ്ങളുടെ ഫലപ്രഖ്യാപനവും സമ്മാനദാനവും 25 ന് നടക്കും.
കൂടുതൽ വിവരങ്ങൾക്ക്: ഷബിനി വാസുദേവ് 39463471, ബിനു കരുണാകരൻ 36222524