സാങ്കേതിക തകരാര്‍ മൂലം ചന്ദ്രയാന്‍ 2 വിക്ഷേപണം മാറ്റിവച്ചു; പുതിയ തീയതി പിന്നീട് അറിയിക്കും

chandrayaan

ശ്രീഹരിക്കോട്ട: ഇന്ത്യയുടെ രണ്ടാം ചാന്ദ്രദൗത്യം ചന്ദ്രയാന്‍ 2 ന്റെ വിക്ഷേപണം സാങ്കേതിക തകരാര്‍ മൂലം മാറ്റിവെച്ചു. പുതിയ തീയതി പിന്നീട് അറിയിക്കുമെന്നും ഐ.എസ്.ആർ.ഒ അറിയിച്ചു. വിക്ഷേപണത്തിന് 56 മിനുട്ട് ബാക്കിയുള്ളപ്പോഴാണ് കൗണ്ട്ഡൗൺ നി‍‌‌ർത്തിവച്ച് വിക്ഷേപണം മാറ്റിവച്ചത്. തിങ്കളാഴ്ച പുലർച്ചെ 2.51-ന് ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ ബഹിരാകാശ കേന്ദ്രത്തിൽനിന്നാണ് ചന്ദ്രയാന്‍ 2 വിക്ഷേപിക്കാൻ ഒരുങ്ങിയത്. വിക്ഷേപണവാഹനമായ ജി.എസ്‌.എൽ.വി.യിൽ ചില സാങ്കേതിക തകരാറുകൾ കണ്ടെത്തിയതിനെ തുടർന്നാണ്‌ വിക്ഷേപണം മാറ്റിയത്‌. രാഷ്ട്രപതി രാംനാഥ് കോവിന്ദുൾപ്പെടെയുള്ളവർ വിക്ഷേപണത്തിന് എത്തിയിരുന്നു. 978 കോടി രൂപയാണ് ചന്ദ്രയാന്‍ 2 ദൗത്യത്തിന്‍റെ ആകെ ചിലവ്. ലോകത്തെ ഏറ്റവും ചിലവ് കുറഞ്ഞ ചാന്ദ്രദൗത്യമാണ് ചന്ദ്രയാന്‍ 2. ജി.എസ്.എൽ.വി. മാർക്ക്-3 വിക്ഷേപണ റോക്കറ്റിൽ നിന്നാണ് ചന്ദ്രയാൻ-2 വിക്ഷേപിക്കാനിരുന്നത്. സെപ്റ്റംബർ ഏഴിനു പുലർച്ചെ ചന്ദ്രയാൻ-2 ചന്ദ്രോപരിതലത്തിൽ ഇറങ്ങുമെന്നായിരുന്നു പ്രതീക്ഷിച്ചിരുന്നത്.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!