മനാമ: ഇന്ധനവില വർധിപ്പിക്കുമെന്ന അവകാശവാദത്തെ നാഷണൽ ഓയിൽ ആൻഡ് ഗ്യാസ് അതോറിറ്റി ഇന്നലെ രാത്രി നിരസിച്ചു. ഇന്ധന നിരക്കുകൾ ഉയരുമെന്ന അഭ്യൂഹങ്ങൾ ഓൺലൈനിൽ പ്രചരിച്ചിരുന്നു. മുംതാസ് 200 ഫില്ലിൽ നിന്ന് 234 ഫില്ലായും ജയ്യിദ് 140 ഫില്ലിൽ നിന്ന് 152 ഫില്ലായും ഡീസൽ ലിറ്ററിന് 190 ഫില്ലായും ഉയർത്തുമെന്നാണ് അഭ്യൂഹങ്ങൾ ഉയർന്നത്. വിലയിൽ യാതൊരു മാറ്റവുമില്ലാതെ നിലനിൽക്കുമെന്നും സപ്ലൈസ് നിലവിലെ നിരക്കിൽ തുടരുമെന്നും ബാപ്കോ പറഞ്ഞു.