പീപ്പിൾസ് ഫോറം ബഹ്‌റൈൻ സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിക്കുന്നു

മനാമ: പീപ്പിൾസ് ഫോറം ബഹ്‌റൈൻ അൽ ഹിലാൽ ഹോസ്പിറ്റലുമായി സഹകരിച്ച് സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിക്കുന്നു.

അൽ ഹിലാലിന്റെ അദിലിയാ ബ്രാഞ്ചിൽ ജൂലായ്‌ 26 വെള്ളിയാഴ്ച്ച രാവിലെ 08:30 മുതൽ ഉച്ചയ്ക്ക് 12:30 വരെ നടക്കുന്ന സൗജന്യ മെഡിക്കൽ ക്യാമ്പിൽ EYE & ENT പരിശോധന, ന്യൂറോളജി, ഗൈനക്കോളജി, പീഡിയാട്രിക്ക് എന്നിവയടക്കം പ്രവാസികൾ അനുഭവിക്കുന്ന എല്ലാവിധ ആരോഗ്യ പ്രശ്നങ്ങളും ഉൾപ്പെടുത്തി എട്ട് ഡോക്ടർമാരുടെ സൗജന്യ പരിശോധനയും, ബ്ലഡ് പ്രഷർ,ബ്ലഡ് ഷുഗർ, കൊളസ്ട്രോൾ, വൃക്ക, കരൾ ( SGPT & Creatinine ) പരിശോധനയും സൗജന്യമായിരിക്കുമെന്നും, അന്നേ ദിവസം മുതൽ 15 ദിവസത്തേക്ക് സൗജന്യമായി ഡോക്ടർ കൺസൾട്ടിംഗ് നടത്തുവാൻ സാധിക്കുമെന്നും, ക്യാമ്പിൽ പങ്കെടുക്കുന്നവർക്കെല്ലാം തുടർന്നുള്ള ചികിൽസയ്ക്ക് അൽ ഹിലാലിന്റെ എല്ലാ ബ്രാഞ്ചുകളിലും ഉപയോഗിക്കുവാൻ സാധിക്കുന്ന ഒരു വർഷം കാലാവധിയുള്ള മരുന്നൊഴികെ 40%വരെ ആനുകൂല്യം ലഭിക്കുന്ന പ്രിവിലേജ് കാർഡുകളും വിതരണം ചെയ്യുമെന്നും അധികൃതർ അറിയിച്ചു.

അറിവില്ലായ്മ കൊണ്ടും, ശ്രദ്ധക്കുറവുകൊണ്ടും ഒരു പ്രവാസിയുടെ ജീവൻ പോലും പൊലിയാതിരിക്കാൻ കഴിവതും തിരക്കുകൾക്കിടയിലും കുറച്ചു സമയം സ്വന്തം ആരോഗ്യത്തിനു വേണ്ടി ചിലവഴിച്ചു ഈ സൗജന്യ മെഡിക്കൽ ക്യാമ്പ്‌ ഉപയോഗപ്രദമാക്കണമെന്നും പീപ്പിൾസ് ഫോറം പ്രതിനിധികൾ അറിയിച്ചു.

കൂടുതൽ വിവരങ്ങൾക്കും രജിസ്‌ട്രേഷനും ബന്ധപെടുക:

ശ്രീജൻ: 39598543

ആസാദ്‌: 39137503

അൻസാർ: 39539759