മനാമ: മാതാ അമൃതാനന്ദമയി സേവാ സമിതി ഗുരുപൂർണിമ ആഘോഷം 2019 ജൂലൈ 19 വെള്ളിയാഴ്ച രാവിലെ 8 മണിക്ക് ബാബ് അൽ ബഹ്റൈനിലെ എയർ ഇന്ത്യ ഓഫീസിന് എതിർവശം ഉള്ള മാസ് ബഹ്‌റൈൻ സെന്ററിൽ വെച്ച് നടക്കുമെന്ന് സംഘാടകർ അറിയിച്ചു. ആഘോഷം ആരംഭിക്കുന്നത് പാദുക പൂജ (ഗുരുവിന് സമർപ്പിക്കൽ), സർവൈസര്യ പൂജ, ഭജൻസ് & സത്സംഗ് തുടർന്ന് പ്രസാദവും ഉണ്ടായിരിക്കും.
ആത്മാർത്ഥമായ എല്ലാ ആത്മീയ അന്വേഷകർക്കും അവരുടെ ആത്മീയ ലക്ഷ്യം ഓർമ്മിക്കാനും സ്വയം സമർപ്പിക്കാനും ഉള്ള സമയമാണ് ഗുരു പൂർണിമ. ഒരാളുടെ ജീവിത പാതയെ പ്രകാശിപ്പിക്കുകയും നയിക്കുകയും ചെയ്യുന്ന ഉയർന്ന ശക്തിയുമായുള്ള ബന്ധം വികസിപ്പിക്കുന്നതിനും ആഴത്തിലാക്കുന്നതിനും എല്ലാവരേയും ക്ഷണിക്കുന്നതായി മാസ് ബഹ്‌റൈൻ ഭാരവാഹികൾ അറിയിച്ചു.