വിപണിയിൽ ചുവടുറപ്പിക്കാൻ കല്യാണ്‍ ജൂവലേഴ്‌സിന് പുതിയ നാല് പെൺ അംബാസിഡർമാർ കൂടി

kalyan

കൊച്ചി: ഇന്ത്യയിലെ പ്രമുഖ ആഭരണ ബ്രാന്‍ഡുകളിലൊന്നായ കല്യാണ്‍ ജൂവലേഴ്‌സ് വിപണികള്‍ കൂടുതല്‍ ശക്തിപ്പെടുത്തുന്നതിനായി നാല് പ്രാദേശിക ബ്രാന്‍ഡ് അംബാസിഡര്ര്‍മാരെക്കൂടി നിയമിച്ചു.മഹാരാഷ്ട്രയില്‍ പൂജ സാവന്ത്, ഗുജറാത്തില്‍ കിഞ്ചാല്‍ രാജ്പ്രിയ, പഞ്ചാബില്‍ വാമിക്വ ഗാബി, പശ്ചിമ ബംഗാളില്‍ റിത്താഭാരി ചക്രബര്‍ത്തി എന്നിവരെയാണ് പുതിയ ബ്രാന്‍ഡ് അംബാസിഡര്‍മാരായി നിയമിച്ചത്. മികച്ച കഴിവുകളുള്ള ഈ ജനപ്രിയ താരങ്ങള്‍ ബ്രാന്‍ഡ് അംബാസിഡര്‍മാരാകുന്നത് കല്യാണ്‍ ജൂവലേഴ്‌സിന് നിലവിലുള്ള ഉപയോക്താക്കളുമായും ഭാവിയില്‍ ഉപയോക്താക്കളാകാന്‍ സാധ്യതയുള്ളവരുമായും കൂടുതല്‍ ശക്തമായ ബന്ധം സ്ഥാപിക്കാന്‍ സഹായിക്കും. കൂടുതല്‍ പ്രാദേശികമായ സാഹചര്യങ്ങളില്‍ വില്‍പ്പനയും സേവനവും ആശയവിനിമയവും നടത്തുന്നതിനാണ് കല്യാണ്‍ ജൂവലേഴ്‌സ് ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ ടി.എസ്. കല്യാണരാമന്‍ പറഞ്ഞു.

പുതിയ പങ്കാളിത്തത്തിലൂടെ കൂടുതല്‍ ഉപയോക്താക്കളുമായി ഇടപെഴകുന്നതിനും ഇന്ത്യയിലെങ്ങും വളര്‍ച്ച നേടുന്നതിനും സാധിക്കുമെന്നാണ് കരുതുന്നത്. പ്രചാരണപരിപാടികളില്‍ കൂടുതല്‍ മൂല്യം ഉറപ്പാക്കുന്നതിന് പ്രാദേശിക അംബാസിഡര്‍മാര്‍ വഴിതെളിക്കും. വധുക്കള്‍ക്കുള്ള ആഭരണശേഖരമായ മുഹൂര്‍ത്ത് പോലെ പ്രാദേശികമായി കൂടുതല്‍ പ്രാമുഖ്യമുള്ളതും കൂടുതല്‍ സ്വീകാര്യവുമായ ആഭരണശേഖരവും സ്റ്റോറുകളും അവതരിപ്പിക്കുന്നതിനും സാധിക്കുമെന്നും അദ്ദേഹം പറഞ്ഞു. ആന്ധ്രാപ്രദേശിലും തെലുങ്കാനയിലും നാഗാര്‍ജുന, തമിഴ്‌നാട്ടില്‍ പ്രഭു, കര്‍ണാടകയില്‍ ശിവരാജ് കുമാര്‍, കേരളത്തില്‍ മഞ്ജു വാര്യര്‍ എന്നീ ബ്രാന്‍ഡ് അംബാസിഡര്‍മാരിലൂടെ ദക്ഷിണേന്ത്യയില്‍ പ്രാദേശികബന്ധം ഊട്ടിയുറപ്പിക്കാന്‍ കല്യാണ്‍ ജൂവലേഴ്‌സിന് കഴിഞ്ഞിട്ടുണ്ട്.അമിതാഭ് ബച്ചന്‍, ജയ ബച്ചന്‍, ശ്വേത ബച്ചന്‍, കത്രീന കൈഫ് എന്നിവര്‍ കല്യാണ്‍ ജൂവലേഴ്‌സിന്റെ ആഗോള ബ്രാന്‍ഡ് അംബാസിഡര്‍മാരായി തുടരും.

കല്യാണ്‍ ജൂവലേഴ്‌സ് ഇന്ത്യയിലെ ഏറ്റവും വലിയ ആഭരണ ബ്രാന്‍ഡുകളിലൊന്നായി മാറിക്കഴിഞ്ഞു. യുഎഇ, കുവൈത്ത്, ഖത്തര്‍, ഒമാന്‍ എന്നിവിടങ്ങളിലും കല്യാണ്‍ ജൂവലേഴ്‌സ് ശക്തമായ സ്ഥാനം ഉറപ്പിച്ചിട്ടുണ്ട്. കേരളം, തമിഴ്‌നാട്, കര്‍ണാടക, ആന്ധ്രപ്രദേശ്, തെലുങ്കാന, മഹാരാഷ്ട്ര,മധ്യപ്രദേശ്, ഗുജറാത്ത്, രാജസ്ഥാന്‍, യുപി, ബിഹാര്‍, പഞ്ചാബ്, ഹരിയാന, ഡല്‍ഹി, ഛത്തീസ്ഗഡ്, ജാര്‍ഖണ്ഡ്്, ഒറീസ, പശ്ചിമബംഗാള്‍, ആസാം എന്നീ സംസ്ഥാനങ്ങളിലായുള്ള 103 ഷോറൂമുകളുള്‍പ്പെടെ ആഗോളതലത്തില്‍ 137 ഷോറൂമുകളുടെ വിപണന ശൃംഖലയും 650 മൈ കല്യാണ്‍ ഉപഭോക്തൃ സേവനകേന്ദ്രങ്ങളുടെ ശൃംഖലയും കല്യാണ്‍ ജൂവലേഴ്‌സിനുണ്ട്.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!