തൊഴിലിടത്തിലെ ലൈംഗിക ചൂഷണം; ബഹ്റൈൻ യുവാവിന് ഒരു വർഷത്തെ ജയിൽ ശിക്ഷ

മനാമ : കീഴ്ജീവനക്കാരിയേ ലൈംഗിക ചൂഷണം ചെയ്ത സ്വകാര്യ കമ്പനി മേധാവിക്ക് ഒരു വർഷത്തെ ജയിൽ ശിക്ഷ. ബഹ്റൈൻ പൗരനാണ് ഹൈ അപ്പീൽ കോടതി ശിക്ഷ വിധിച്ചത്. 2017 ലാണ് കേസിന് ആസ്പദമായ സംഭവം ഉണ്ടായത്. പരാതിക്കാരിയെ ക്യാബിനിൽ വിളിച്ചു വരുത്തി ലൈംഗിക ബന്ധത്തിന് നിർബന്ധിക്കുകയായിരുന്നു പ്രതി. അതിന് ശേഷം ഫോണിൽ വിളിച്ച് അപമാനിച്ചതായും ചൂഷണത്തിനിരയായ പെൺകുട്ടി കോടതിയെ ബോധിപ്പിച്ചു. ഇതേ പ്രതിക്കെതിരെ മറ്റൊരു ജീവനക്കാരിയും ലൈംഗികാരോപണം ഉന്നയിച്ചിരുന്നു.