ഫ്രൻറ്സ് റിഫ ഏരിയാ സമ്മേളനം നാളെ (ശനി); അഹ്‌മദ് യൂസുഫ് അൽ അന്‍സാരി ഉദ്ഘാടനം ചെയ്യും

മനാമ: ‘നന്മയിലേക്ക് വിജയത്തിലേക്ക്’ എന്ന പ്രമേയത്തിൽ ഫ്രന്റ്സ് സോഷ്യല്‍ അസോസിയേഷന്‍ സംഘടിപ്പിക്കുന്ന റിഫ ഏരിയാ സമ്മേളനം നാളെ വൈകുന്നേരം 7:30 ന് ഈസ ടൗൺ ഇന്ത്യന്‍ സ്‌കൂളിലെ ജഷന്‍മാള്‍ ഓഡിറ്റോറിയത്തില്‍ നടക്കും. ബഹ്റൈന്‍ പാര്‍ലമെന്റ് അംഗം അഹ്‌മദ്‌ യൂസുഫ് അബ്‌ദുൽ ഖാദിർ മുഹമ്മദ് അൽ അന്‍സാരി ചടങ്ങ് ഉദ്ഘാടനം ചെയ്യും. പ്രമേയം വിശദീകരിച്ച് പ്രമുഖ പണ്ഡിതനും വാഗ്മിയുമായ കെ.എ.യൂസഫ് ഉമരി മുഖ്യ പ്രഭാഷണം നടത്തും. ഫ്രന്റ്സ് അസോസിയേഷന്‍ പ്രസിഡന്റ് ജമാൽ നദ്വി അധ്യക്ഷത വഹിക്കുന്ന പരിപാടിയിൽ ഒട്ടേറേ പ്രമുഖരും സംബന്ധിക്കും.

സമ്മേളന പ്രചരണത്തോടനുബന്ധിച്ച് നടത്തിയ വിവിധ മത്സരയിനങ്ങളുടെ ഫല പ്രഖ്യാപനവും ജേതാക്കൾക്കുള്ള ആദരവും സമ്മേളന വേദിയിൽ നടക്കും. ഏരിയയുടെ വിവിധ ഭാഗങ്ങളില്‍നിന്ന് സമ്മേളന നഗരിയിലേക്ക് വാഹന സൗകര്യം ഏർപ്പെടുത്തിയതായി സംഘാടകർ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക് 3402 6136, 3360 3345 എന്നീ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണെന്ന് സംഘാടക സമിതി കൺവീനർ കെ.കെ മുനീർ അറിയിച്ചു.